ഒറ്റപ്പാലം നഗരസഭയിൽ നി​കു​തി ഇ​നി ഓ​ണ്‍​ലൈ​നിലും അ​ട​യ്ക്കാം
Monday, March 1, 2021 11:35 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ നി​കു​തി​ക​ൾ അ​ട​യ്ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​മാ​യി. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​ന​കം ഓ​ണ്‍​ലൈ​നാ​യി വി​വി​ധ നി​കു​തി​ക​ൾ അ​ട​ച്ച​ത്. സ​ഞ്ച​യ എ​ന്ന സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് നി​കു​തി അ​ട​യ്ക്കു​ന്ന​തി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന ന​ട​പ​ടി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​നും ന​ട​പ​ടി​ക​ൾ ഉ​ണ്ട്. ന​ഗ​ര​സ​ഭ​യി​ൽ വ​ന്ന് ക്യു ​നി​ൽ​ക്കാ​തെ ത​ന്നെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം ആ​ണ് നി​ല​വി​ൽ വ​ന്നി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ​യി​ൽ റ​വ​ന്യു​വ​കു​പ്പ് അ​ട​ച്ചി​ട്ടാ​ണ് നി​കു​തി അ​ട​യ്ക്കു​ന്ന​തി​ന് സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്ന​ത്. ഏ​ക​ദേ​ശം 84 ശ​ത​മാ​നം നി​കു​തി​ദാ​യ​ക​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​നി​ലേ​ക്ക് ഇ​തി​ന​കം മാ​റ്റി​യ​ത്. ന​ഗ​ര​സ​ഭ​യി​ൽ ആ​കെ 24551 കെ​ട്ടി​ട​ങ്ങ​ളാ​ണ് നി​കു​തി അ​ട​യ്ക്കു​ന്ന​ത്. ദ​ശ​ദി​ന പ​ദ്ധ​തി​യി​ൽ 8330 കെ​ട്ടി​ട​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റ്റി​യ​ത്. 12402 കെ​ട്ടി​ട​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ​ത​ന്നെ ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പൊ​ളി​ച്ചു​ക​ള​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ 10% കെ​ട്ടി​ട​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​നി ഓ​ണ്‍​ലൈ​ൻ ആ​കാ​ൻ ഉ​ള്ള​ത്. ഇ​തും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. മു​ന്പ് നി​കു​തി അ​ട​ക്കു​ന്ന​തി​നു വേ​ണ്ടി ആ​ളു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ൽ​ക്ക​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​ണ് ഇ​പ്പോ​ൾ മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. ക്യൂ ​നി​ൽ​ക്കാ​തെ​യും സ​മ​യ​ന​ഷ്ടം ഉ​ണ്ടാ​കാ​തെ​യും നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​വു​ന്ന​ത് വ​ള​രെ​യേ​റെ ഗു​ണ​പ്ര​ദം ആ​ണെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം.