ക്രൈ​സ്ത​വ​രു​ടെ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: എം​.സി​.എ
Monday, March 1, 2021 11:35 PM IST
ക​ല്ല​ടി​ക്കോ​ട്: ക്രൈ​സ്ത​വ​രു​ടെ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് എം​സി​എ ക​രി​ന്പ മേ​ഖ​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മാ​റി​യ രാ​ഷ്ട്രീ​യ മ​ത സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​ത​ത്തി​ൽ 2%ത്തി​ൽ താ​ഴെ ജ​ന​സം​ഖ്യ​യു​ള്ള ക്രൈ​സ്ത​വ​ർ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നും സം​ര​ക്ഷി​ക്കാ​നും ജാ​ഗ്ര​ത കാ​ണി​ക്കേ​ണ്ട​തു​ണ്ട്.
ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് അ​ർ​ഹ​മാ​യ അ​വ​കാ​ശ​ങ്ങ​ളും സം​വ​ര​ണ​വും നി​ഷേ​ധി​ക്കു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ എം​സി​എ ക​രി​ന്പ മേ​ഖ​ല ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.
മ​റ്റു ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത് പോ​ലു​ള്ള സം​വ​ര​ണ​വും ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​ദ്ധ​തി​ക​ളും ക്രൈ​സ്ത​വ​ർ​ക്കും ല​ഭ്യ​മാ​ക്കാ​ൻ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പും ക​മ്മീ​ഷ​നു​ക​ളും നീ​തി​പൂ​ർ​വ്വം നി​ർ​വ​ഹി​ക്കാ​ൻ വേ​ണ്ട ഇ​ട​പെ​ട​ലു​ക​ൾ സ​ഭാ​ത​ല​ത്തി​ൽ എം​സി​എ ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ർ​മ്മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വെ​ച്ചു ന​ട​ന്ന എം​സി​എ വാ​ർ​ഷി​ക അ​സം​ബ്ലി മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​ഐ​സ​ക്ക് കോ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​സി​എ മേ​ഖ​ല വൈ​ദി​കോ​പ​ദേ​ഷ്ടാ​വ് ഫാ.​മോ​ൻ​സ​ണ്‍ കു​ര്യാ​ക്കോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മേ​ഖ​ല സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​ർ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം​സി​എ ക​രി​ന്പ മേ​ഖ​ല​യു​ടെ ഇ​ക്കോ ഗാ​ർ​ഡ​നിം​ഗ് പ്രൊ​ജ​ക്ടി​ന്‍റ ഭാ​ഗ​മാ​യി എം​സി​എ രൂ​പ​താ സെ​ക്ര​ട്ട​റി ഇ​ക്കോ ഗാ​ർ​ഡ​നിം​ഗി​നെ കു​റി​ച്ച് സെ​മി​നാ​റും പ​രി​ശീ​ല​ന​വും ന​ൽ​കി. വാ​ർ​ഷി​ക അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ​ച്ച​ക്ക​റി, പൂ​ന്തോ​ട്ട തൈ​ക​ൾ ന​ൽ​കി.
എം​സി​എ ക​രി​ന്പ മേ​ഖ​ല 2021-23 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഉ​മ്മ​ൻ സി.​ഒ (പ്ര​സി​ഡ​ന്‍റ്), ടോ​മി പി.​പി (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജീ​വ് ജോ​ർ​ജ് (സെ​ക്ര​ട്ട​റി), ല​ളി​ത ഇ.​പി (ജോ.​സെ​ക്ര​ട്ട​റി), കു​ര്യാ​ക്കോ​സ് ഇ​ഞ്ചി​പ്പ​ന​ത്ത് (ട്ര​ഷ​റ​ർ), എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ജ​യിം​സ് മു​ത​ല​പ്പ​റ, വി​ൽ​സ​ണ്‍, ബ​സി കൊ​ല്ല​റ​ക്കു​ഴി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.