പേ​രും ഒ​പ്പും ഇ​ല്ലാ​ത്ത ഉ​ത്ത​ര​വു​ക​ൾ: എ​എ​ച്ച്എ​സ്ടി​എ പ്ര​തി​ഷേധി​ച്ചു
Monday, March 1, 2021 11:35 PM IST
പാ​ല​ക്കാ​ട്: മ​ല​പ്പു​റം റീ​ജ​ണ​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക​്ട​റു​ടെ പേ​രി​ൽ പേ​രും ഒ​പ്പും ഇ​ല്ലാ​ത്ത വാ​ട്സാ​പ്പ് ഉ​ത്ത​ര​വു​ക​ൾ വ​ഴി ഹ​യ​ർ സെ​ക്ക​ൻഡറി അ​ധ്യാ​പ​ക​രി​ൽ ആ​ശ​യ​കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നു​ള്ള ചി​ല​രു​ടെ ശ്ര​മ​ത്തി​നെ​തി​രെ എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻഡറി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
പ്ല​സ്ടു​മോ​ഡ​ൽ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​പ്പ​ർ സ്വീ​ക​രി​ക്കാ​നാ​യി ചീ​ഫും ഡ​പ്യൂ​ട്ടി ചീ​ഫു​മാ​രും കാ​ല​ത്ത് 7.30ന് ​ഡ്യൂട്ടി​യു​ള്ള സ്കൂളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന വ്യാ​ജ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് സം​ഘ​ടന പ്ര​തി​ഷേ​ധി​ച്ച​ത്. വാ​ട്സ​ാപ്പ് മെ​സേ​ജു​ക​ൾ ഇ​റ​ക്കി ഹ​യ​ർ സെ​ക്ക​ൻഡറി അ​ധ്യാ​പ​ക​രി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കാ​നു​ള്ള ശ്രം ​ചെ​റു​ത്തു തോ​ല്പി​ക്കു​മെ​ന്നും യോ​ഗം പ​റ​ഞ്ഞു.
വ്യാ​ജ വാ​ർ​ത്ത​ക​ൾ പ​ട​ച്ചു വി​ടു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഒ​പ്പും സീ​ലും ഉ​ള്ള ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗം എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജു ടി.​വ​ർ​ഗ്ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി​നോ​ദ്, കെ.​എം റ​ണ്‍​ധീ​ർ, പി.​ആ​ർ.​രാ​കേ​ഷ് കു​മാ​ർ, ഷെ​റി പോ​ൾ, ഐ.​എം.​സാ​ജി​ദ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, മു​ഹ​മ്മ​ദാ​ലി, സു​നി​ൽ ബാ​ബു, ഹ​രി​കൃ​ഷ്ണ​ൻ, പി.​ഗീ​ത, വി.​പി സു​ചി​ത്ര, ഹ​രി അ​ട​ക്കാ​പു​ത്തൂ​ർ പ്ര​സം​ഗി​ച്ചു.