ബൈക്ക് മറിഞ്ഞ് സഹേദരങ്ങൾക്ക് പരിക്ക്
Monday, March 1, 2021 11:32 PM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ അ​ണ​ക്ക​പ്പാ​റ​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്ക് മ​റി​ഞ്ഞ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു. കി​ഴ​ക്ക​ഞ്ചേ​രി മാ​ര്യ​പ്പാ​ടം ര​വി​യു​ടെ മ​ക്ക​ളാ​യ വി​ഷ്ണു (20), വീ​ണ (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ഇ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം. വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി​മ​റി​യു​ക​യാ​യി​രു​ന്നു.
ഇ​രു​വ​രും റോ​ഡി​ൽ വീ​ഴാ​തെ മീ​ഡി​യ​നി​ലേ​ക്ക് വീ​ണ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സും, ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​തെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.​കോ​യ​ന്പ​ത്തൂ​രി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ഇ​രു​വ​രും ക്ലാ​സ്‌ ക​ഴി​ഞ്ഞ് മാ​ര്യ​പ്പാ​ട​ത്തെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ല​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

കോ​യ​ന്പ​ത്തൂ​ർ : തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ല​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടു പി​ടി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കു​ന്ന​ത​നു​മാ​യി ക​ളക്ട​ർ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.