ത​ളി​ക​ക​ല്ല് നി​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി കാ​ട്ട​ാന
Monday, March 1, 2021 11:32 PM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​ക്ക​ടു​ത്ത് ത​ളി​ക​ക​ല്ലി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടു​ങ്ങി​യ കാ​ട്ടാ​ന അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ഭീ​തി പ​ര​ത്തി. കോ​ള​നി​ക്കു ചു​റ്റും സോ​ളാ​ർ വൈ​ദ്യു​തി വേ​ലി​യു​ള്ള​തി​നാ​ൽ ഉ​ള്ളി​ൽ ക​ട​ന്ന ആ​ന​ക്ക് പി​ന്നീ​ട് പു​റ​ത്തു ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ ആ​ന​യും കോ​ള​നി നി​വാ​സി​ക​ളും പേ​ടി​യി​ലാ​യി. സോ​ളാ​ർ വേ​ലി ത​ക​ർ​ത്താ​ണ് ത​ങ്ക​പ്പ​ൻ, ശ്രീ​ധ​ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു സ​മീ​പ​ത്തു​കൂ​ടി ആ​ന കോ​ള​നി​ക്കു​ള്ളി​ലേ​ക്ക് ക​ട​ന്ന​ത്. മ​റ്റു ര​ണ്ട് ആ​ന​ക​ൾ​ക്കൊ​പ്പ​മാ​ണ് ഈ ​പി​ടി​യാ​ന​യും എ​ത്തി​യ​ത്. എ​ന്നാ​ൽ മ​റ്റു ര​ണ്ടെ​ണ്ണം ബ​ഹ​ളം വെ​ച്ച​പ്പോ​ൾ അ​ക​ത്ത് ക​യ​റാ​തെ തി​രി​ഞ്ഞു പോ​യി.

ഉ​ള്ളി​ൽ ക​ട​ന്ന ആ​ന പേ​ടി​ച്ച് ഓ​ട്ടം തു​ട​ങ്ങി​യ​തോ​ടെ കോ​ള​നി​യി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഭീ​തി​യി​ലാ​യി. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് അ​വ​ർ എ​ത്തി​യി​ല്ല. പാ​ട്ട​കൊ​ട്ടി​യും വീ​ടു​ക​ൾ​ക്കു ചു​റ്റും തീ​യി​ട്ടും കോ​ള​നി​ക്കാ​ർ സം​ര​ക്ഷ​ണം തീ​ർ​ത്തു. ഏ​റെ മ​ണി​ക്കൂറു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഉ​ള്ളി​ൽ ക​ട​ന്ന ആ​ന പു​റ​ത്തു ക​ട​ക്കാ​താ​യ​പ്പോ​ൾ പ​ല​യി​ട​ത്തും ഫെ​ൻ​സിം​ഗ് മാ​റ്റി വെ​ച്ച് ആ​ന​യെ പു​റ​ത്ത് ക​ട​ത്തു​ക​യാ​യി​രു​ന്നു.

കോ​ള​നി​ക്കു ചു​റ്റും ആ​ന​ക​ൾ എ​ത്താ​റു​ണ്ടെ​ങ്കി​ലും കോ​ള​നി​ക്കു​ള്ളി​ൽ ക​ട​ക്കാ​റി​ല്ല. വെ​ള്ളം തേ​ടി എ​ത്തി​യ​താ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വൈ​ദ്യു​ത വേ​ലി പ​ല​യി​ട​ത്തും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​നി ആ​ന​ക​ൾ എ​ത്തു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് കോ​ള​നി​ക്കാ​ർ. ഉ​ട​ൻ ത​ന്നെ വൈ​ദ്യു​ത വേ​ലി റി​പ്പ​യ​ർ ചെ​യ്ത് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​രു​ടെ ആ​വ​ശ്യം.