മേ​ള ന​ൽ​കു​ന്ന​ത് പു​തി​യ ച​ല​ച്ചി​ത്ര സം​സ്കാ​രം: മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ
Monday, March 1, 2021 11:32 PM IST
പാ​ല​ക്കാ​ട് : പാ​ല​ക്കാ​ടി​ന് പു​തി​യൊ​രു ച​ല​ച്ചി​ത്ര സം​സ്ക്കാ​രം സ​മ്മാ​നി​ക്കാ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ഉ​പ​ക​രി​ക്കു​മെ​ന്ന് പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ.
ജി​ല്ല​യി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്ന മേ​ള​യി​ലെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ മാ​റ്റം പാ​ല​ക്കാ​ട്ടു​കാ​ർ​ക്കു ദ​ർ​ശി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ള​യു​ടെ മീ​ഡി​യാ സെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​നാ പോ​ൾ, സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​ൻ, അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി​ബി മ​ല​യി​ൽ,ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​ആ​ർ അ​ജ​യ​ൻ, ജി.​പി രാ​മ​ച​ന്ദ്ര​ൻ, പ്രി​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള ഫി​ലിം ചേ​ന്പ​ർ മു​ൻ ഭാ​ര​വാ​ഹി എ​ൻ.​ന​ന്ദ​കു​മാ​റാ​ണ് ഫെ​സ്റ്റി​വ​ൽ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്രി​യ​ദ​ർ​ശി​നി തീ​യേ​റ്റ​ർ കോം​പ്ല​ക്സി​ലാ​ണ് ഫെ​സ്റ്റി​വ​ൽ ഓ​ഫീ​സും മീ​ഡി​യ സെ​ല്ലും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.