പ്രേ​ക്ഷ​ക പു​ര​സ്കാ​ര​ത്തി​നു​ള്ള വോ​ട്ടിം​ഗ് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും
Monday, March 1, 2021 11:32 PM IST
പാ​ല​ക്കാ​ട്: ച​ല​ച്ചി​ത്ര​മേ​ള​യി​ലെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടിം​ഗ് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. മ​ത്സ​ര വി​ഭാ​ഗ​ത്തി​ലെ 14 ചി​ത്ര​ങ്ങ​ളാ​ണ് വോ​ട്ടിം​ഗി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ക്കാ​ദ​മി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി​യും എ​സ്എം​എ​സ് വ​ഴി​യും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് വോ​ട്ടു​ചെ​യ്യാം.
എ​സ്എം​എ​സി​ലൂ​ടെ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ഫി​ലിം കോ​ഡ് എ​ന്ന ഫോ​ർ​മാ​റ്റി​ൽ ടൈ​പ്പ് ചെ​യ്ത് 56070 എ​ന്ന ന​ന്പ​റി​ലേ​യ്ക്ക് അ​യ​ക്കേ​ണ്ട​താ​ണ്.
ബി​ലേ​സു​വാ​ർ, ബേ​ർ​ഡ് വാ​ച്ചിം​ഗ്, ക്രോ​ണി​ക്കി​ൾ ഓ​ഫ് സ്പേ​സ്, ചു​രു​ളി, ഡെ​സ്റ്റെ​റോ, ഹാ​സ്യം, ഇ​ൻ ബി​റ്റ്വീ​ൻ ഡൈ​യി​ങ്, കോ​സ, ലോ​ണ്‍​ലി റോ​ക്ക്, മെ​മ്മ​റി ഹൗ​സ്, റോം, ​ദി നെ​യിം​സ് ഓ​ഫ് ദ ​ഫ്ല​വേ​ഴ്സ്, ദേ​ർ ഈ​സ് നോ ​ഈ​വി​ൾ, ദി​സ് ഈ​സ് നോ​ട്ട് എ ​ബ​റി​യ​ൽ, ഇ​റ്റ് ഈ​സ് എ ​റി​സ​റ​ക്ഷ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കു​ക.
ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.