മംഗലംപാലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരിക്ക്
Monday, March 1, 2021 11:32 PM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത മം​ഗ​ലം പാ​ല​ത്തി​ന് സ​മീ​പ​ത്തെ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഇ​രു​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ കാ​രു​ണ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടു കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. ത്യ​ശൂ​ർ പാ​ല​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നും മം​ഗ​ലം​പാ​ലം ബൈ​പാ​സി​ലൂ​ടെ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് തി​രി​ഞ്ഞ് ഡി​വൈ​ഡ​റി​ൽ ക​യ​റി. ബ​സി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​ണ് ഇ​ടി​ച്ച​ത്. ബ​സ്‌​ ഡ്രൈ​വ​ർ വ​ട​ക്ക​ഞ്ചേ​രി പൊ​ത്ത​പ്പാ​റ സ്വ​ദേ​ശി സി​ജു (44), ലോ​റി ഡ്രൈ​വ​ർ മ​ണ്ണു​ത്തി സ്വ​ദേ​ശി ഷാ​ജ​ൻ (58) ബ​സിലെ യാ​ത്ര​ക്കാ​രാ​യ വ​ട​ക്ക​ഞ്ചേ​രി ക​ന​റാ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ആ​ല​ത്തൂ​ർ സ്വ​ദേ​ശി ദേ​വി​ക (52 ), ആ​ല​ത്തൂ​ർ വെ​ങ്ങ​ന്നൂ​ർ ശി​വ​ദാ​സ​ൻ (45), അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം വീ​ര​സ്വാ​മി ഭാ​ര്യ റെ​നി (44), വ​ണ്ടാ​ഴി നീ​ർ​ച്ചാ​ൽ മ​ണി​യു​ടെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (62), ഇ​വ​രു​ടെ മ​ക​ൻ ര​തീ​ഷ് (38), അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം ചോ​ഴി​യം​കാ​ട് സെ​യ്ത് മു​ഹ​മ്മ​ദ് മ​ക​ൾ റു​ക്സാ​ന (16), അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം ചെ​ന്ന​ക്ക​പ്പാ​ടം സെ​യ്ത് മു​ഹ​മ്മ​ദ് മ​ക​ൾ ഷ​നൂ​ജ (16), വ​ട​ക്ക​ഞ്ചേ​രി യൂ​ണി​യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ ചേ​ല​ക്ക​ര വെ​ങ്ങാ​നെ​ല്ലൂ​ർ സ​തീ​ഷ് (47), പാ​ല​ക്കാ​ട് കാ​ടാം​കോ​ട് സ​ഞ്ജീ​വ് ഭാ​ര്യ വി​നു (35) ഇ​വ​രു​ടെ മ​ക്ക​ളാ​യ ഐ​ശ്വ​ര്യ (12), അ​ഭി​രാ​മി (11), അ​മൃ​ത (അ​ഞ്ചു), ഇ​ര​ട്ട​ക്കു​ളം മോ​ഹ​ന​ൻ (48), മ​ഞ്ഞ​പ്ര ശി​വ​ദാ​സ​ൻ (45), ആ​ല​ത്തൂ​ർ ക​രി​ങ്കു​ളം സൈ​ന​ബ (85), കാ​വ​ശ്ശേ​രി ചു​ണ്ട​ക്കാ​ട് അ​ബ്ദു​ൾ ഹ​ക്കീം ഭാ​ര്യ ലൈ​ല (50), അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം ചേ​റും​കോ​ട് മു​ര​ളീ​ധ​ര​ൻ (59) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ്ഥി​ര​മാ​യി അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന ഇ​വി​ടെ ഇ​പ്പോ​ഴും സി​ഗ്ന​ൽ സം​വി​ധാ​ന​മി​ല്ല. വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​ഞ്ഞു് പോ​കാ​നു​ള്ള സ്ഥ​ല​പ​രി​മി​തി​യും അ​പ​ക​ട​ങ്ങ​ൾ കൂ​ട്ടു​ന്നു​ണ്ട്.