ചെ​റു​കി​ട റൈ​സ് മി​ൽ ഉ​ട​മ​ക​ളി​ൽ നി​ന്ന് അ​മി​ത ലൈ​സ​ൻ​സ് ഫീ​സ് ഈ​ടാ​ക്കുന്നെന്ന്
Saturday, February 27, 2021 11:48 PM IST
നെന്മാറ : ചെ​റു​കി​ട റൈ​സ്, ഫ്ലോ​ർ, കൊ​പ്ര മി​ല്ലു​ട​മ​ക​ളി​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് അ​മി​ത ലൈ​സ​ൻ​സ് ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ചെ​റു​കി​ട റൈ​സ്മി​ൽ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ നെന്മാറ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 200 രൂ​പ മാ​ത്രം തൊ​ഴി​ൽ നി​കു​തി​യും ലൈ​സ​ൻ​സ് ഫീ​സു​മാ​യി വാ​ങ്ങു​ന്പോ​ൾ അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 540 രൂ​പ ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നും നി​ല​വി​ൽ ഇ​ല്ലാ​ത്ത രീ​തി​യി​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​ലു​ള്ള ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ മി​നി റൈ​സ്, ഫ്ലോ​ർ, ഓ​യി​ൽ മി​ല്ല് ഉ​ട​മ​ക​ൾ അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

സ്വ​ന്ത​മാ​യി നെ​ല്ലു പു​ഴു​ങ്ങി ഉ​ണ​ക്കി അ​രി​യാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ കു​റ​ഞ്ഞ​തി​നാ​ലും മ​ല്ലി, മ​ഞ്ഞ​ൾ, മു​ള​ക്, അ​രി എ​ന്നി​വ മാ​യ​ത്തെ ഭ​യ​ന്ന് പൊ​ടി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും കൊ​പ്ര​യു​ണ്ടാ​ക്കി വെ​ളി​ച്ചെ​ണ്ണ ഉ​ണ്ടാ​ക്കു​ന്ന നാ​മ​മാ​ത്ര ആ​വ​ശ്യ​ക്കാ​ർ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ചെ​റു​കി​ട റൈ​സ് മി​ല്ല് ഉ​ട​മ​ക​ളി​ൽ നി​ന്നാ​ണ് അ​മി​ത ഫീ​സ് ഇ​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ പീ​ഡി​ത വ്യ​വ​സാ​യ​മാ​യി തു​ട​രു​ന്ന ചെ​റു​കി​ട റൈ​സ്, ഫ്ലോ​ർ, കൊ​പ്ര മി​ല്ലു​ട​മ​ക​ളി​ൽ 60% വും ​റെ​ഡി​മെ​യ്ഡ് അ​രി, ക​റി​പ്പൊ​ടി, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ പാ​യ്ക്ക​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി വി​പ​ണി പി​ടി​ച്ച​ട​ക്കി​യ​തോ​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യ ചെ​റു​കി​ട റൈ​സ് മി​ൽ ഉ​ട​മ​ക​ളാ​ണ് അ​മി​ത പ​ഞ്ചാ​യ​ത്ത് ഫീ​സി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

അ​യി​ലൂ​രി​ൽ ചേ​ർ​ന്ന ചെ​റു​കി​ട റൈ​സ്, ഫ്ലോ​ർ, കൊ​പ്ര മി​ല്ലു​ട​മ​ക​ളു​ടെ യോ​ഗം പ​ഞ്ചാ​യ​ത്ത് അ​തി​കൃ​ത​ർ​ക്ക് ഫീ​സ് കു​റ​യ്ക്കാ​ൻ നി​വേ​ദ​നം ന​ൽ​കി.​യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ന​രേ​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് എ.​ക​ലാ​ധ​ര​ൻ, സെ​ക്ര​ട്ട​റി. എം.​അ​ബ്ബാ​സ്, ഗം​ഗാ​ധ​ര​ൻ, ച​ന്ദ്ര​ഭാ​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .