പ്രതിമ സ്ഥാപിക്കും
Saturday, February 27, 2021 11:48 PM IST
ക​ല്ല​ടി​ക്കോ​ട്: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ദേ​ശ​ബ​ന്ധു ചി​ത്ത​ര​ഞ്ജ​ൻ ദാ​സി​ന്‍റെ നൂ​റ്റി അ​ൻ​പ​താം ജന്മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ർ​ധ​കാ​യ പ്ര​തി​മ ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ക്കു​ന്നു.

തൃ​ശ്ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ഗ്രാ​മ​വി​ക​സ​ന സാ​നി​റ്റേ​ഷ​ൻ സൊ​സൈ​റ്റി​ക്കാ​ണ് പ്ര​തി​മ നി​ർ​മ്മാ​ണ ചു​മ​ത​ല. പ്ര​ശ​സ്ത ശി​ല്പി ചേ​രാ​സ് ര​വി​ദാ​സ് നേ​തൃ​ത്വം ന​ല്കു​ന്നു. പ്ര​തി​മ നി​ർ​മ്മാ​ണ​ത്തി​ന് വേ​ണ്ട സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്കു​ന്ന​ത് സ്കൂ​ളി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​ട്ടു​ള്ള ഉ​പേ​ന്ദ്ര കെ.​മേ​നോ​നാ​ണ്. സ്കൂ​ൾ മാ​നേ​ജ​ർ വ​ത്സ​ൻ മ​ഠ​ത്തി​ൽ, പി​ടി​എ പ്ര​സിഡന്‍റ് എം.​രാ​മ​ച​ന്ദ്ര​ൻ, ഒ​എ​സ്എ പ്ര​സിഡന്‍റ് ​എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്.പ്ര​തി​മാ നി​ർ​മ്മാ​ണ​ത്തി​ന്‍റെ ആ​ശ​യ​വും അ​നാ​ച്ഛാ​ദ​ന​ത്തി​ന് പ്രി​ൻ​സി​പ്പ​ൽ വി.​പി.​ജ​യ​രാ​ജ​ൻ മാ​സ്റ്റ​ർ നേ​തൃത്വ​വും വ​ഹി​ക്കും.