റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ അ​നു​വ​ദി​ക്കണം
Saturday, February 27, 2021 11:47 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 52 വാ​ർ​ഡി​ലും കൂ​ടി 250 ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ണ്ട്.​ ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യം ഉ​ള​ള​വ​രാ​ണ്.​പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഒ​രു ബ​ഡ്സ് സ്ക്കൂ​ൾ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ അ​ത്യാ​വ​ശ്യ​മാ​ണ്.​ഇ​തി​ന്‍റെ ആ​വ​ശ്യ​വു​മാ​യി ഡി​എ​പി​പി​എ ഡി​ഫ്റ​ന്‍റി​ലി ഏ​ബി​ൾഡ് പീ​പ്പി​ൾ പാ​ര​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ദ​ർ മൊ​യ്തീ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ വ​ഹാ​ബ് മ​റ്റു എ​ക്സി​ക്യൂട്ടീ​വ് അം​ഗ​ങ്ങ​ളും കൂ​ടി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഇ.​കൃ​ഷ്ണ​ദാ​സിന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.