സ​മ​രം ന​ട​ത്തി
Saturday, February 27, 2021 11:47 PM IST
തി​രു​പ്പൂ​ർ : കോ​യ​ന്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ് പാ​ത​യി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ത​ന്തെ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​പ്പൂ​ർ റെ​യി​ൽ​സ് റ്റേ​ഷ​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. മൂ​ന്ന് ജി​ല്ല​ക​ളി​ലു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ, വ്യാ​പാ​രി​ക​ൾ, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​ർ പോ​ക്കു​വ​ര​വി​നാ​യി പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് പാ​സ​ഞ്ച​ർ ട്രെ​യി​നി​നെ​യാ​ണ്.

ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ നി​ല​വി​ൽ വ​ന്ന​പ്പോ​ൾ എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. സാ​ധാ​ര​ണ ട്രെ​യി​നു​ക​ളെ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​ക്കി പ​ക​ൽ​കൊ​ള്ള​യാ​ണ് റെ​യി​ൽ​വേ ന​ട​ത്തു​ന്ന​ത്.

അ​തി​നാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി കൊ​ണ്ട് ടി​പി​ഡി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.