ജ​ന​വാ​സ മേ​ഖ​ല​യി​ൽ മൃ​ത​ദേ​ഹ സം​സ്ക​ര​ണ​ത്തി​നെ​തി​രെ പ​രാ​തി
Saturday, February 27, 2021 11:45 PM IST
വ​ട​ക്ക​ഞ്ചേ​രി: ജ​ന​ങ്ങ​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന സ്ഥ​ല​ത്ത് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മ​റ്റും മൃ​ത​ദേഹ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന് സം​സ്ക്ക​രി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാർ ക​ള​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. വ​ള്ളി​യോ​ട് ച​ല്ലു​പ​ടി റോ​ഡി​ന​ടു​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി മൃ​ത​ദേഹ​ങ്ങ​ൾ സം​സ്ക്ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ നി​ർ​ബാ​ധം ന​ട​ക്കു​ന്ന​ത്. സ്വ​കാ​ര്യ വ്യ​ക്തി വി​വി​ധ ജി​ല്ല​ക്കാ​ർ​ക്ക് വി​ല്ക്കു​ന്ന സ്ഥ​ല​ത്താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മ്മ​ത​മോ പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​പ​ത്ര​മോ ഇ​ല്ലാ​തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന് രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​ട​ക്കം ചെ​യ്യു​ന്ന​തെ​ന്ന് പ​റ​യു​ന്നു.