കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ടു​ക​ൾ ത​ക​ർ​ത്തു
Saturday, February 27, 2021 1:10 AM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ൾ ത​ക​ർ​ത്തു. വാ​ൽ​പ്പാ​റ​യി​ലെ​ക​ല്ലാ​ർ, താ​യ് മു​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച 3കു​ട്ടി​യാ​ന​ക​ൾ അ​ട​ക്ക​മു​ള്ള 11 കാ​ട്ടാ​ന​ക​ളു​ടെ കൂ​ട്ട​മാ​ണ് വാ​ൽ​പ്പാ​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്.​
ഈ കൂ​ട്ട​ത്തി​ൽ നി​ന്നു പി​രി​ഞ്ഞ നാ​ലു കാ​ട്ടാ​ന​ക​ൾ താ​യ് മൂ​ടി എ​ൻ.​സി.​എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു പ്ര​വേ​ശി​ച്ച് തൊ​ഴി​ലാ​ളി​ക​ളാ​യ കോ​ട്ട ദു​രൈ, പാ​പ്പാ​ൾ, റെ​ജീ​ന എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ മാ​നാ​ന്പ​ള്ളി വ​ന​പാ​ല​ക​ർ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കാ​ട്ടാ​ക​ളെ വി​ര​ട്ടി​യോ​ടി​ച്ചു.