വിദ്യാഭ്യാസ വികസനത്തിന്‍റെ അടിത്തറ ര​ക്ഷി​താ​ക്ക​ളു​ടെ പിന്തുണ: മന്ത്രി
Saturday, February 27, 2021 1:09 AM IST
പാലക്കാട് : പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ പി​ന്തു​ണ​ച്ച് ആ​റ​ര ല​ക്ഷം കു​ട്ടി​ക​ളു​ടെ ഭാ​വി ഈ ​സ​ർ​ക്കാ​രി​ൽ വി​ശ്വ​സി​ച്ച് ഏ​ൽ​പ്പി​ക്കാ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ക​രു​തി​യ​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു.

കു​ഴ​ൽ​മ​ന്ദം ഗ​വ. ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സെ​പ്തം​ബ​റോ​ടെ കേ​ര​ള​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കെ ​ഫോ​ണ്‍ എ​ത്തു​ന്ന​തോ​ടെ വി​ദ്യ​ഭ്യാ​സ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി തു​റ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ണം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രാ​ളെ​പ്പോ​ലും ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക ലോ​ക​ത്ത് നി​ന്ന് മാ​റ്റി നി​ർ​ത്തി​ല്ല. ഡി​ജി​റ്റ​ൽ ഡി​വൈ​ഡ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും തു​ല്യാ​വ​സ​ര​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ പാ​ര​ന്പ​ര്യം സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ലും പി​ന്തു​ട​രു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ൾ തൊ​ഴി​ൽ മേ​ഖ​ല​യി​ലും മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കും. തൊ​ഴി​ൽ എ​ടു​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ദ്ധ​ന ഉ​ണ്ടാ​ക്കും.

ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​ത കേ​ര​ള​ത്തി​ന് വ​ലി​യ അ​വ​സ​ര​മാ​ണ്. തൊ​ഴി​ൽ ഉ​റ​പ്പാ​ക്കാ​ൻ കെ ​ഡി​സ്ക്ക് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വാ​ൻ പോ​വു​ക​യാ​ണ്. ഇ​തി​ലൂ​ടെ 10000 പേ​ർ​ക്ക് തൊ​ഴി​ലി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഒ​രു​ങ്ങും. കി​ഫ്ബി​യി​ലൂ​ടെ കേ​ര​ള​ത്തി​ൽ വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത് പോ​ലെ കെ ​ഡി​സ്ക്ക് പ​ദ്ധ​തി വ​ഴി കേ​ര​ള​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്മ ഒ​ര​ള​വി​ൽ പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ആ​ദ്യം ഉ​ദ്ധ​രി​ച്ച ക​വി​ത​യു​ടെ ര​ച​യി​താ​വ് സ്നേ​ഹ​യ്ക്ക് വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തി​രു​ന്നി​ട്ടും സ്കൂ​ളി​ന് കെ​ട്ടി​ടം ആ​വ​ശ്യ​പ്പെ​ട്ട സ്നേ​ഹ​യ്ക്ക് വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തി ക​ഴി​ഞ്ഞു. ഓ​സ്ട്രേ​ലി​യ​യി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​ണ് സ്നേ​ഹ​യ്ക്ക് വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​ക. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ വീ​ടി​ന്‍റെ നി​ർ​മ്മാ​ണം ആ​രം​ഭി​ക്കും. പ​രി​പാ​ടി​യി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ ​ഡി പ്ര​സേ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​യി.

2020- 2021 സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴ് കോ​ടി ചെ​ല​വി​ലാ​ണ് കു​ഴ​ൽ​മ​ന്ദ​ത്തെ വെ​ള്ള​പ്പാ​റ​യി​ൽ ഗ​വ. ഹൈ​സ്കൂ​ളി​ന്‍റെ നി​ർ​മ്മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ബി​നു​മോ​ൾ, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി ​കെ ദേ​വ​ദാ​സ്, കു​ഴ​ൽ​മ​ന്ദം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി നാ​രാ​യ​ണ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​നി സ്നേ​ഹ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.