ദേശീയപാതയോരത്തു തീപിടുത്തം
Saturday, February 27, 2021 1:09 AM IST
വ​ട​ക്ക​ഞ്ചേ​രി: വേ​ന​ൽ ചൂ​ട് ക​ടു​ത്ത​തോ​ടെ തീ​പി​ടു​ത്ത സം​ഭ​വ​ങ്ങ​ളും വ​ർ​ധി​ച്ചു. ഇ​ന്ന​ലെ ദേ​ശീ​യ പാ​ത​യോ​ര​ത്ത് ര​ണ്ടി​ട​ത്ത് തീ​പി​ടു​ത്ത​മു​ണ്ടാ​യി. ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ തേ​നി​ടു​ക്കി​ലും മൂ​ന്ന് മ​ണി​യോ​ടെ പ​ന്നി​യ​ങ്ക​ര സ്കൂ​ളി​ന​ടു​ത്തു​മാ​ണ് പൊ​ന്ത കാ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ച് വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ഭീ​തി പ​ര​ത്തി​യ​ത്. ര​ണ്ടി​ട​ത്തും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു. ചൂ​ട് കൂ​ടി​യ​തി​നാ​ൽ എ​വി​ടേ​യും പു​ല്ലും പൊ​ന്ത​ക്കാ​ടു​ക​ളും ഉ​ണ​ങ്ങി തീ​പി​ടു​ത്ത സാ​ധ്യ​ത കൂ​ടി​യി​രി​ക്കു​ക​യാ​ണ്.​ദി​വ​സം ര​ണ്ടോ മൂ​ന്നോ ഫ​യ​ർ കോ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​റ്റി​ൽ വൈ​ദ്യു​തി ലൈ​നു​ക​ൾ കൂ​ട്ടി​യു​ര​സി തീ​പ്പൊ​രി വീ​ണും മ​ന​പൂ​ർ​വ്വം തീ​യി​ടു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്.