ചി​റ്റ​ടി ചേ​ലോ​ട് റ​ബ​ർതോ​ട്ട​ത്തി​ൽ പുലിയും കുട്ടികളും
Saturday, February 27, 2021 1:09 AM IST
മം​ഗ​ലം​ഡാം : ചി​റ്റ​ടി ചേ​ലോ​ട് റ​ബ​ർ തോ​ട്ട​ത്തി​ൽ കു​ട്ടി​ക​ളു​മാ​യി പു​ലി​യെ ക​ണ്ടു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഉ​ല​ഹ​ന്നാ​ൻ (ഓ​ന​ച്ച​ൻ), പ്ര​ദീ​പ് , വി​ജി​ത് എ​ന്നി​വ​ർ പു​ലി​യെ ക​ണ്ട​ത്. ടാ​പ്പിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ പു​ലി​യു​ടെ മു​ര​ൾ​ച്ച കേ​ട്ടു. ലൈ​റ്റ് വെ​ട്ട​ത്തി​ലാ​ണ് ന​ട​ന്നു​നീ​ങ്ങു​ന്ന പു​ലി​യെ ക​ണ്ട​ത്.
ര​ണ്ട് കു​ട്ടി​ക​ളും ഇ​തി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പ​ല ത​വ​ണ ലൈ​റ്റ് വെ​ട്ട​ത്തി​ൽ പു​ലി​യു​ടെ ക​ണ്ണു​ക​ൾ തി​ള​ങ്ങു​ന്ന​ത് കാ​ണാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ പു​ലി​യെ നേ​രി​ട്ട് ക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ഭ​യ​പ്പാ​ടി​ലാ​ണ്. വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​രി​ങ്ക​യം ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ കെ. ​അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി തോ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​മീ​പ വാ​സി​ക​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യ പു​ലി​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ആ​ശ​ങ്ക​യു​ള്ള​ത് കൊ​ണ്ട് ഒ​രാ​ഴ്ച കൂ​ടി നീ​രീ​ക്ഷ​ണം ന​ട​ത്തി ആ​വ​ശ്യ​മെ​ങ്കി​ൽ പു​ലി​യെ കൂ​ട് വെ​ച്ച് പി​ടി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​മെ​ന്നും ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച​ർ പ​റ​ഞ്ഞു. സ്റ്റേ​ഷ​ൻ ഫോ​റ​സ്റ് ഓ​ഫീ​സ​ർ വി. ​അ​ഭി​ലാ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​ആ​ർ ജ​യ​കു​മാ​ർ, എ.​വി​നോ​ദ് കു​മാ​ർ വാ​ച്ച​ർ മ​ണി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.