കൊയ്ത്തുയന്ത്ര വാടക തോന്നുംപടി: കുടുങ്ങിയതു കർഷകർ
Friday, February 26, 2021 12:24 AM IST
നെന്മാ​റ: നെന്മാറ, അ​യി​ലൂ​ർ, ക​യ്പ്പ​ഞ്ചേ​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്ത് തു​ട​ങ്ങി​യെ​ങ്കി​ലും സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണം തു​ട​ങ്ങാ​നാ​കാ​ത്ത​ത് ക​ർ​ഷ​ക​രെ വലയ്ക്കുന്നു.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്നെ​ത്തി​യ കൊ​യ്ത്തു​ത്തു​യ​ന്ത്ര​മു​പ​യോ​ഗി​ച്ച് കൊ​യ​ത് എ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ ആ​ളു​ക​ളെ കൊ​ണ്ട് കൊ​യ്തെ​ടു​ക്കു​ന്ന​വ​രു​മു​ണ്ട്.
കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക​യി​ൽ ഏ​കീ​ക​ര​ണ​മി​ല്ലെ​ന്ന പ​രാ​തി​യും ക​ർ​ഷ​ക​ർ​ക്കി​ട​യി​ലു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള ക​ർ​ഷ​ക​ർ ഒ​ത്തു​കൂ​ടി കൊ​യ​ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ പ​ല​ത​രം വാ​ട​ക വാ​ങ്ങു​ന്ന രീ​തി മാ​റ്റി ഏ​കീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നി​ൽ ഏ​ജ​ന്‍റു​മാ​രു​ടെ ക​ളി​ക​ളാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​മു​ള്ള​തി​നാ​ൽ ചെ​യ്യി​ൻ ഘ​ടി​പ്പി​ച്ച കൊ​യ​ത്ത് യ​ന്ത്ര​മാ​ണ് ഉ​പ​യോ​ഗി​യ്ക്കു​ന്ന​ത്. സ​ർ​ക്കാ​ർ നെ​ല്ല് സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​ന്നേ​വ​രെ സം​ഭ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​ക​ളൊ​ന്നും ആ​യി​ല്ല.

കൊ​യ്ത നെ​ല്ല് ക​ള​പ്പു​ര​ക​ളി​ൽ ശേ​ഖ​രി​ച്ചെ​ങ്കി​ലും സ്വ​കാ​ര്യ മി​ല്ലു​കാ​ർ​ക്ക് നെ​ല്ല​ള​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ ത​യ്യാ​റാ​കു​ക​യാ​ണ്. ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് നെ​ല്ല് സൂ​ക്ഷി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഈ ​അ​വ​സ​രം സ്വ​കാ​ര്യ മി​ല്ലു​കാ​ർ മു​ത​ലെ​ടു​ക്കു​ന്നു.

ഒ​ന്നാം വി​ള വെ​ള്ള​ത്തി​ന​ടി​യി​ലാ​യി ന​ഷ്ടം വ​ന്ന​ത് ര​ണ്ടാം വി​ള​യി​ൽ തി​രി​ച്ചു​പി​ടി​യ്ക്കാം എ​ന്നു ക​രു​തി​യ ക​ർ​ഷ​ക​ർ വി​ല കു​റ​വി​ൽ സ്വ​കാ​ര്യ മി​ല്ലു​കാ​ർ​ക്ക് നെ​ല്ല​ള​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ക​ടം വാ​ങ്ങി ക​ള​പ​റി​ച്ചു മാ​റ്റി​യും വ​ള​പ്ര​യോ​ഗം ന​ട​ത്തി​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ​ക്കും പ​ക​ല​ന്തി​യോ​ളം മ​യി​ലു​ക​ൾ​ക്കും കാ​വ​ലി​രു​ന്ന ക​ർ​ഷ​ക​നെ ഇ​ന്നും കു​ന്പി​ളി​ലാ​ണ് ക​ഞ്ഞി​യെ​ന്ന സ്ഥി​തി​യാ​ണ്.

കൊ​യ്ത്തു യ​ന്ത്ര അ​മി​ത വാ​ട​ക നി​യ​ന്ത്രി​ക്ക​ണെ​മെ​ന്നാ​വ​ശ്യം ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്. കൊ​യ്ത്തു യ​ന്ത്ര​ത്തി​ന് അ​മി​ത വാ​ട​ക ഈ​ടാ​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ കൃ​ഷി​വ​കു​പ്പും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ഇ​ട​പെ​ട​ണ​മെ​ന്ന് അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഒ​ന്നാം​വി​ള കൊ​യ്ത്തി​ന് 2200 രൂ​പ വ​രെ ഈ​ടാ​ക്കി വാ​ട​ക ഇ​പ്പോ​ൾ ഒ​റ്റ​യ​ടി​ക്ക് 2600 മു​ത​ൽ 2800 വ​രെ ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. കൊ​യ്ത്തു യ​ന്ത്ര വാ​ട​ക കൃ​ത്യ​ത വ​രു​ത്തി നി​ശ്ച​യി​ച്ച് ഒ​രു ഏ​കീ​ക​രി​ച്ച വാ​ട​ക നി​ശ്ച​യി​ക്കു​ന്ന​തി​ന് കൊ​യ്ത്തു ഏ​ജ​ന്‍റു​മാ​ർ ക​ർ​ഷ​ക​ർ മ​റ്റ് ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ന്നി​വ​രെ വി​ളി​ച്ചു​ചേ​ർ​ത്ത് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും അ​യി​ലൂ​രി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.