ഇന്ധന വി​ലവ​ർ​ധന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു ശ​വ​മ​ഞ്ചം സമരവുമായി കെഎസ് യു
Friday, February 26, 2021 12:23 AM IST
പാ​ല​ക്കാ​ട് : തു​ട​ർ​ച്ച​യാ​യു​ള്ള പാ​ച​ക​വാ​ത​ക, പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ദ്ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ന്തു വ​ണ്ടി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​ന് ശ​വ​മ​ഞ്ചം ഒ​രു​ക്കി ക​ഐ​സ്യു പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.​ത​പ്പ​ട്ട വാ​ദ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ സം​ഘ​ടി​പ്പി​ച്ച പ്ര​ക​ട​നം അ​ഞ്ചു​വി​ള​ക്കി​ന് സ​മീ​പ​ത്തു നി​ന്നാ​രം​ഭി​ച്ച് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ന് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ​ഫി​റോ​സ് ബാ​ബു സ​മാ​പ​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ  എസ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ചെ​റാ​ട്, ച​ട​ഡ​ക അ​ഖി​ലേ​ന്ത്യാ സോ​ഷ്യ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ ശ​ങ്ക​ർ പ്ലാ​ക്കാ​ട്ട്, കെ എസ് യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ജ വി​ജ​യ​കു​മാ​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജാ​സ് കു​ഴ​ൽ​മ​ന്ദം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​നി​ൽ ചു​വ​ട്ടു​പാ​ടം, ഗി​രീ​ഷ് ഗു​പ്ത, നേ​താ​ക്ക​ളാ​യ നി​ഖി​ൽ ക​ണ്ണാ​ടി, സ്മി​ജ, ആ​ദ​ർ​ശ് മു​ക്ക​ട തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.