അഗളി: അട്ടപ്പാടി ആദിയും തരുമിത്രയും സംയുക്തമായി നടത്തിയ ദേശീയ തരുമിത്ര ഓണ്‍ലൈൻ ഇക്കോ ഫെസ്റ്റ് സമാപിച്ചു. ജൈവവൈവിധ്യ സംരക്ഷണം എന്നതായിരുന്നു ഇക്കോ ഫെസ്റ്റ് വിഷയം.
അട്ടപ്പാടി ജില്ലാ പഞ്ചായത്ത് മെന്പർ നീതു പി.സി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി എഎസ്പി പഥം സിങ് ഐപിഎസ് അധ്യക്ഷത വഹിച്ചു.
ജൈവവൈവിധ്യ സംരക്ഷണം എന്ന വിഷയത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകരായ ഗുരുവായൂരപ്പൻ (പ്രൊജക്റ്റ് ഓഫീസർ, സൗത്ത് ഇന്ത്യ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ), 100 ഏക്കറോളം വരുന്ന തരിശുഭൂമിയെ വനം ആക്കി മാറ്റിയ ശരവണൻ, പ്രശസ്ത എഴുത്തുകാരൻ ഡേവിസ് വളർക്കാവ്, ഗ്രീൻ കമ്യൂണിറ്റി ജനറൽ കണ്‍വീനർ ഷൗക്കത്തലി എരോത്ത് എന്നിവർ അവതരണം നടത്തി.
തരുമിത്ര പട്ന അംഗങ്ങളായ ദേവപ്രിയ ദത്ത (യുഎൻ യൂത്ത് റെപ്രെസെന്ററ്റീവ്), ഡോ.റോബർട്ട് അത്തിക്കൽ (തരുമിത്രയുടെ സ്ഥാപകൻ), ഫാദർ ടോണി പന്താനത് (തരുമിത്ര ഇന്ത്യ ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിൽ പാനൽ ചർച്ചയും പ്ലാനിങ്ങും നടന്നു.
ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ വിവിധ പരിസ്ഥിതി മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ആദി ഡയറക്ടർ ഫാദർ ലെനിൻ ആന്റണി, അസ്സോസിയേറ്റ് ഡയറക്ടർ ഡോക്ടർ മാത്യു എർത്തയിൽ, ജോണ്‍ ബ്ലേക്ക്, എലിസബത്ത് സള്ളിവൻ, മെൻഗ്ലിൻ ജിയാങ് (ലേഹ യൂണിവേഴ്സിറ്റി, പെൻസിൽവാനിയ, യുഎസ്എ), മെഹ്വായിഷ് ക്വാദ്രി (സെന്റ് സേവിയേഴ്സ് സ്കൂൾ, ഡൽഹി), ഡോ.ഷിബു (എസ്എൻഡിപിവൈഎസ്എസ് കോളേജ്, പെരിന്തൽമണ്ണ), സാദ്രെ ആലം (ജഐൻയു), പ്രണേതാ (തരുമിത്ര വോളന്റീയർ), സിസ്റ്റർ മോണിക്ക (എസ്എംഎസ്എസ്എസ്), ഷൈജു (സെന്റ് ജെംസ് സ്കൂൾ, നെല്ലിപ്പതി), ജെയിംസ് (ആർജിഎം കോളേജ്, കോട്ടത്തറ), ആര്യ (ഐഎച്ചആർഡി കോളേജ്, അഗളി), മുരുകൻ മാസ്റ്റർ (റിട്ടയേർഡ് പോസ്റ്റ് ഓഫീസർ ദാസന്നുർ, അരുണ്‍രാജ് (എസ്എൻഡിപി കോളേജ്, പെരിന്തൽമണ്ണ) പ്രസംഗിച്ചു.