പ്രതീക്ഷകൾക്കു ചിറകുമുളച്ചു; ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഉ​ട​ൻ
Friday, February 26, 2021 12:23 AM IST
ഷൊ​ർ​ണൂ​ർ: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ന​ട​പ​ടി​ക​ളാ​യി. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​കെ ജ​യ​പ്ര​കാ​ശ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ പോ​കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലാ​ക്കി​യാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​കെ പ്ര​കാ​ശ് പ​റ​ഞ്ഞു.

പ​ണി​പൂ​ർ​ത്തി​യാ​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കാ​തെ ന​ശി​ച്ചു​പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​ർ​ച്ച് 15ന​ക​മാ​ണ് ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ബ​ജ​റ്റ് പു​സ്ത​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​തി​നാ​യി വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കു​ഴ​ൽ കി​ണ​ർ കു​ഴി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഡോ​ക്ട​റെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ജോ​ലി ക്ര​മീ​ക​രി​ച്ച് ഷൊ​ർ​ണ്ണൂ​രി​ൽ എ​ത്തി​ക്കും.
ഇ​തി​ന് സി​എ​ച്ച്സി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. മ​റ്റു യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മം ആ​ക്കു​ന്ന​തി​നാ​യി ഇ​വ സ്ഥാ​പി​ച്ച ക​ന്പ​നി​ക​ളോ​ട് നി​ർ​ദ്ദേ​ശി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടു കൂ​ടി ഷൊ​ർ​ണൂ​രി​ലെ യും ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നൂ​റു​ക​ണ​ക്കി​ന് വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ഇ​ത് വ​ള​രെ വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഷൊ​ർ​ണൂ​രി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി രോ​ഗി​ക​ൾ ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യം നി​മി​ത്തം സ​മ​യ​ബ​ന്ധി​ത​മാ​യി മ​തി​യാ​യ സേ​വ​നം ന​ൽ​കാ​ൻ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്.