9,10,11 ക്ലാ​സ് വി​ദ്യാ​ർ​ഥിക​ൾ​ക്കു പ​രീ​ക്ഷ​യി​ല്ലാ​തെ തു​ട​ർ​പ​ഠ​ന യോ​ഗ്യ​ത
Friday, February 26, 2021 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ : 2020-21 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ 9, 10, 11, ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ പൊ​തു​പ​രീ​ക്ഷ​യി​ല്ലാ​തെ തു​ട​ർ​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​താ​യി മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നലെ ന​ട​ന്ന നി​യ​മ​സ​ഭ യോ​ഗ​ത്തി​ലാ​ണ്‍ 9,10,11 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രി​ക്ഷ​യി​ല്ലാ​തെ ഓ​ൾ പാ​സ് ആ​യ​താ​യി മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

ജ​നു​വ​രി 19നാ​ണ്‍ 10, 12 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്.​പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മെ​യ് 3ന്‍ ​പൊ​തു പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങു​മെ​ന്ന റി​യി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 8ന്‍ 9,11 ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

ഈ ​നി​ല​യി​ലാ​ണ്‍ 9,10,11 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രീ​ക്ഷ കൂ​ടാ​തെ വി​ജ​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. പൊ​തു പ​രീ​ക്ഷ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​നി മു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ സ്കൂ​ളി​ലേ​ക്ക് വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.