വി​ഗ്ര​ഹ മോ​ഷ​ണം : അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Friday, February 26, 2021 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ : കാ​ട്ടൂ​രി​ൽ ക്ഷേ​ത്ര​ന​ട തു​റ​ന്ന് വി​ഗ്ര​ഹം മോ​ഷ്ടി​ച്ച​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ട്ടൂ​ർ പു​തി​യ​വ​ർ ന​ഗ​റി​ലു​ള്ള ക​രു​മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.​

ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പൂ​ജാ​രി ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്തി​രി​ക്കു​ന്ന​ത് ക​ണ്ട് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് വി​ഗ്ര​ഹം ക​ള​വു​പോ​യി​രി​ക്കു​ന്ന​ത് ക​ണ്ട​ത്.