നെ​ല്ലി​യാ​ന്പ​തി പഞ്ചായത്തിനു അ​വാ​ർ​ഡ്
Friday, February 26, 2021 12:22 AM IST
നെ​ല്ലി​യാ​ന്പ​തി: സം​സ്ഥാ​ന​ത്ത് ക​യ​ർ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ചു മി​ക​ച്ച പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ജി​ല്ല​യി​ലെ നെ​ല്ലി​യാ​ന്പ​തി പ​ഞ്ചാ​യ​ത്തി​ന് അ​വാ​ർ​ഡ് ല​ഭി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ർ​ച്വ​ൽ ക​യ​ർ കേ​ര​ള അ​വാ​ർ​ഡ് തു​ക​യാ​യ ഒ​രു ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​സ​ഹ​നാ​ഥ​ൻ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​വ​ർ​സീ​യ​ർ അ​ബ്ദു​ൽ ഹ​ക്കീം, ക​യ​ർ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ല്ലു​കാ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു​ള്ള ന​ട​പ്പാ​ത നി​ർ​മി​ച്ച​താ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.