തമിഴ്നാടൻ സർക്കാർ ബസ് തൊഴിലാളികൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തുടങ്ങി
Friday, February 26, 2021 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ : വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു കൊ​ണ്ട് സ​ർ​ക്കാ​ർ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ശ​ന്പ​ള വ​ർ​ധ​ന​വ്, താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര നി​യ​മ​നം തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ കോ​യ​ന്പ​ത്തൂ​ർ ഡി​വി​ഷ​നു കീ​ഴി​ൽ 3000ത്തോ​ളം ടൗ​ണ്‍ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​റു​ണ്ട്. 1500ഓ​ളം ബ​സു​ക​ൾ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ൽ സ​മ​ര​ത്തെ തു​ട​ർ​ന്ന് 30 ശ​ത​മാ​ന​ത്തോ​ളം ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന് നി​ര​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. എ​ഡി​എം തൊ​ഴി​ലാ​ളി യൂ​ണി​യ​നാ​യ എ​ബി​ഡി സം​ഘ​ട​നാം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ എ​പ്പോ​ഴും പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.