അ​ന്താ​രാ​ഷ്ട്ര ച​ല​ചി​ത്ര​മേ​ള: മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ഓ​പ്പ​ണ്‍ ഫോ​റം
Friday, February 26, 2021 12:20 AM IST
പാ​ല​ക്കാ​ട് : മാ​ർ​ച്ച് ഒ​ന്നുമു​ത​ൽ അ​ഞ്ചുവ​രെ ന​ട​ക്കു​ന്ന 25മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ഓ​പ്പ​ണ്‍ ഫോ​റം ന​ട​ക്കും. മാ​ർ​ച്ച് ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​ണ് ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. മേ​ള​യ്ക്കെ​ത്തു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും നി​ർ​ഭ​യ​ത്വ​ത്തോ​ടെ തു​റ​ന്ന അ​വ​ത​രി​പ്പി​ക്കാ​ൻ ഓ​പ്പ​ണ്‍ ഫോ​റം വേ​ദി​യാ​കും. അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന സം​വി​ധാ​യ​ക​രും അ​ഭി​നേ​താ​ക്ക​ളും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും മ​റ്റു​മാ​യി മേ​ള​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സം​വ​ദി​ക്കാ​നാ​കും. ഇ​ന്ത്യ​യി​ലെ ച​ല​ച്ചി​ത്ര മേ​ള​ക​ളു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ഓ​പ്പ​ണ്‍ ഫോ​റം. എ​ഫ്.​എ​ഫ്.​എ​സ്.​ഐ ആ​ണ് ഓ​പ്പ​ണ്‍ ഫോ​റ​മെ​ന്ന ആ​ശ​യം രൂ​പ​പ്പെ​ടു​ത്തി​യ​ത്.