ചി​ന​ക്ക​ത്തൂ​രി​ൽ പൂ​രം നാ​ളെ, ഇ​ന്നു കു​മ്മാ​ട്ടി
Friday, February 26, 2021 12:18 AM IST
ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ താ​ല​പ്പൊ​ലി ആ​ഘോ​ഷി​ച്ചു. ആ​ചാ​ര അ​നു​ഷ്ടാ​ന​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് താ​ല​പ്പൊ​ലി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

താ​ല​പ്പൊ​ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ഴു​ന്ന​ള്ള​ത്തും മേ​ള​വും ന​ട​ന്നു. താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ത​ട്ട​ക​ത്തി​ലെ വി​വി​ധ സ്ഥാ​നി​യ​രു​ടെ വീ​ടു​ക​ളി​ൽ കൊ​ട്ടി അ​റി​യി​ക്ക​ൽ ച​ട​ങ്ങ് ന​ട​ന്നു.

താ​ല​പ്പൊ​ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന എ​ഴു​ന്നു​ള്ളി​പ്പ് നീ​ലി കാ​വി​ൽ നി​ന്നാ​ണ് തു​ട​ങ്ങി​യ​ത്. ഗ​ജ​വീ​ര​ൻ ചെ​ർ​പ്പു​ള​ശ്ശേ​രി അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ തി​ട​ന്പേ​ന്തി. ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന താ​ല​പ്പൊ​ലി ച​ട​ങ്ങു​ക​ൾ രാ​ത്രി​യി​ൽ താ​ല​പ്പൊ​ലി പാ​ട​ത്തു​നി​ന്ന് കോ​മ​ര​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ലേ​ക്ക് താ​ലം എ​ഴു​ന്ന​ള്ളി​പ്പും മ​റ്റു ച​ട​ങ്ങു​ക​ളും ഉ​ണ്ടാ​യി.

ചി​ന​ക്ക​ത്തൂ​രി​ന്‍റെ പ്ര​ധാ​ന​മാ​യ കു​തി​ര കോ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. ഏ​ഴ് ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി 16 കു​തി​ര കോ​ല​ങ്ങ​ളാ​ണ് ചി​ന​ക്ക​ത്തൂ​രി​ൽ എ​ത്തു​ന്ന​ത്. ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​നു​മു​ന്നോ​ടി​യാ​യി ഇ​ന്ന് കു​മ്മാ​ട്ടി ആ​ഘോ​ഷി​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടു​കൂ​ടി കു​തി​ര കോ​ല​ങ്ങ​ൾ​ക്ക് ത​ല​വ​യ്ക്ക​ൽ ച​ട​ങ്ങ് ന​ട​ക്കും. ഇ​തോ​ടൊ​പ്പം തി​രു​വോ​ത്ത് വ​പ്പും പൂ​ജ​ക​ളും മ​റ്റു ച​ട​ങ്ങു​ക​ളും ന​ട​ക്കും. ചി​ന​ക്ക​ത്തൂ​ർ പൂ​രം നാ​ളെ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. കോ​വി​ഡ് തീ​ർ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ പൊ​ലി​മ കു​റ​വാ​ണെ​ങ്കി​ലും ചി​ന​ക്ക​ത്തൂ​ർ പൂ​രം ഇ​ത്ത​വ​ണ​യും വ​ർ​ണാ​ഭ​മാ​കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി 7 ഗ​ജ​വീ​രന്മാ​രെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ കു​തി​ര​ക്കോ​ല​ങ്ങ​ൾ​ക്കും തേ​ര് ത​ട്ടിന്മേൽ കൂ​ത്ത് എ​ന്നി​വ​യ്ക്കും ഭ​ഗ​വ​തി​യെ വ​ണ​ങ്ങാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ വ​ലു​ത​ല്ലെ​ങ്കി​ലും കാ​ഴ്ച പ​ന്ത​ലു​ക​ളും ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ചേ​രി​ക​ളി​ലാ​യി ഉ​ൾ​പ്പെ​ടു​ന്ന 7 ദേ​ശ​ങ്ങ​ൾ ആ​ണ് പൂ​രം ആ​ഘോ​ഷി​ക്കു​ന്ന​ത്.