സോ​ളാ​ർ ഫെ​ൻ​സിം​ഗിനു മെല്ലെപ്പോക്ക്
Thursday, January 28, 2021 12:07 AM IST
വ​ട​ക്ക​ഞ്ചേ​രി: പീ​ച്ചി വ​നാ​തി​ർ​ത്തി​യി​ലെ ര​ണ്ടാം ഘ​ട്ട സോ​ളാ​ർ ഫെ​ൻ​സിം​ഗ് പ്ര​വൃ​ത്തി​ക​ൾ​ക്ക് വേ​ഗ​ത​യി​ല്ലെ​ന്ന് പ​രാ​തി.
പ്ര​ദേ​ശ​ത്ത് ആ​റു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വ​നാ​തി​ർ​ത്തി​യി​ൽ അ​ട്ട​പ്പാ​ടി മോ​ഡ​ൽ ഫെ​ൻ​സിം​ഗാ​ണ് ന​ട​ത്തു​ന്ന​ത്. താ​ഴെ പോ​സ്റ്റ് നാ​ട്ടി ക​ന്പി വ​ലി​ച്ചു​ള്ള ഫെ​ൻ​സിം​ഗ് ആ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് വ​നാ​തി​ർ​ത്തി​യി​ലു​ള്ള വ​ലി​യ മ​ര​ങ്ങ​ൾ​ക്ക് മു​ക​ളി​ലൂ​ടെ ലൈ​ൻ വ​ലി​ക്കു​ന്ന അ​ട്ട​പ്പാ​ടി മോ​ഡ​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. എ​ട്ട​ടി ഉ​യ​ര​ത്തി​ലൂ​ടെ ക​ന്പി​വ​ലി​ച്ച് അ​തി​ൽ നി​ന്നും താ​ഴേ​ക്ക് ചെ​റു​ക​ന്പി​ക​ൾ തൂ​ക്കി​യി​ടു​ന്ന രീ​തി​യാ​ണി​ത്. അ​ട്ട​പ്പാ​ടി പ്ര​ദ്ദേ​ശ​ത്ത് ഈ ​സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കി​ഴ​ക്ക​ഞ്ചേ​രി മ​ല​യോ​ര​ത്തും ഈ ​രീ​തി​യി​ലു​ള്ള ഫെ​ൻ​സിം​ഗ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ വൈ​കി​യാ​ൽ തോ​ട്ട​ത്തി​ലെ വി​ള​ക​ളെ​ല്ലാം ആ​ന​യി​റ​ങ്ങി ഇ​ല്ലാ​താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​രെ​ല്ലാം. ദി​നം പ്ര​തി​യെ​ന്നോ​ണം പ​നം​ങ്കു​റ്റി മേ​ഖ​ല​യി​ൽ ആ​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​നാ​യ ചെ​റു​നി​ലം ജോ​ണി പ​റ​ഞ്ഞു.