റി​പ്പ​ബ്ലി​ക് ദി​ന ച​ട​ങ്ങി​ൽ കുട്ടികൾക്കു ആവേശമായി മു​ര​ളി തു​മ്മാ​ര​ക്കു​ടിയും
Thursday, January 28, 2021 12:07 AM IST
അ​ഗ​ളി :അ​ട്ട​പ്പാ​ടി പ​ട്ടി​മാ​ള​ത്തു​ള്ള എ​പി​ജെ അ​ബ്ദു​ൽ ക​ലാം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രൈ​ബ​ൽ സ്കൂ​ളി​ൽ റി​പ്പ​ബ്ലി​ക്ദി​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ​സ​മി​തി ചെ​യ​ർ​മാ​ൻ മു​ര​ളി തു​മ്മാ​ര​ക്കു​ടി​യെ​ത്തി.
സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​ശി​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജെ​യിം​സ് പി.​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ട്ട​പ്പാ​ടി മ​ട്ട​ത്ത്കാ​ട് ഏ​റി​യ​സ് കോ​ളേ​ജ്, അ​ഗ​ളി, ഷോ​ള​യൂ​ർ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ല്പ​തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത സം​വാ​ദ​വേ​ദി​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. മു​ള്ളി ഉൗ​രി​ലെ സി​നി​മോ​ൾ ഗോ​ത്ര ഭാ​ഷ​യി​ൽ സ്വാ​ഗ​ത​വും നി​തീ​ഷ്, നി​ഖി​ലേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന​തും കൗ​തു​ക​നു​ണ​ർ​ത്തു​ന്നു​വെ​ന്ന് മു​ര​ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നാ​ഗാ​ലാ​ന്‍റി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന എ​പി​ജെ അ​ബ്ദു​ൽ​ക​ലാം സ്കൂ​ൾ മാ​നേ​ജ​ർ ഉ​മ​പ്രേ​മ​ന് അ​ട്ട​പ്പാ​ടി​യി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​വാ​ത്ത​ത് ദു​ര​ന്ത നി​വാ​ര​ണ ആ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.