തി​രു​ച്ചെ​ന്തൂ​ർ -പാ​ല​ക്കാ​ട് പാ​സ​ഞ്ച​ർ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു യാ​ത്ര​ക്കാ​ർ
Thursday, January 28, 2021 12:07 AM IST
കൊ​ല്ല​ങ്കോ​ട്: തി​രു​ച്ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് പാ​സ​ഞ്ച​ർ ട്രെ​യി​ൻ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യം ശ​ക്ത​മാ​യി​.
നി​ല​വി​ൽ പാ​ല​ക്കാ​ട്-​ചെ​ന്നൈ,തി​രു​വ​ന​ന്ത​പു​രം മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ്‌​സ് ട്രെ​യി​നു​ക​ൾ സ​ർ​വ്വീ​സ് ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ അ​മൃ​ത​യ്ക്ക് കൊ​ല്ല​ങ്കോ​ട്ടി​ൽ മാ​ത്ര​മാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​ന​ഗ​രം, മു​ത​ല​മ​ട, മീ​നാ​ക്ഷി​പു​രം സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ ദു​രി​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തു​ട​നീ​ളം ഉ​പാ​ധി​ക​ളി​ല്ലാ​തെ ബ​സ് സ​ർ​വ്വീ​സ് ന​ട​ന്നു വ​രു​ന്നു​ണ്ട്. തി​യേ​റ്റ​റു​ക​ളും ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളും പൂ​ർ​വ്വ രീ​തി​യി​ൽ ത​ന്നെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ സ​ഞ്ചാ​ര സൗ​ക​ര്യ​മു​ള്ള ദീ​ർ​ഘ​ദൂ​ര പാ​സ​ഞ്ച​റു​ക​ൾ ഓ​ടി​ക്കു​ന്ന​തി​നു മാ​ത്രം കോ​വി​ഡി​ന്‍റെ പേ​രി​ൽ ഇ​പ്പോ​ഴും റ​യി​ൽ​വേ നി​സ്‌​സ​ഹ​ക​രി​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന പ്ര​തി​ഷേ​ധം കൂ​ടി വ​രി​ക​യാ​ണ്.
ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ ഇ​ട​പെ​ടാ​ൽ ബാ​ധ്യ​ത​പ്പെ​ട്ട ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സി​നു ഈ ​വി​ഷ​യ​ത്തി​ൽ മൗ​ന​വൃ​ത​ത്തി​ലാ​ണ്. ര​മ്യ ഹ​രി​ദാ​സ് എം​പി തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ഉൗ​ട്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ മീ​റ്റ​ർ ഗേ​ജി​ൽ സ​ർ​വ്വീ​സ് ന​ട​ത്തി​യി രു ​ന്ന അ​ഞ്ചു ജോ​ഡി പാ​സ​ഞ്ച​റു​ക​ളും പു​ന​സ്ഥാ​പി​ക്കാ​ൻ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വു​മെ​ന്ന് വോ​ട്ട​ർ​മാ​ർ​ക്കു വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു.
എ​ക്സ്പ്ര​സ്‌​സ് ,ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന ലൈ​നി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ യാ​ത്രാ സൗ​ക​ര്യ​മാ​യ പാ​സ​ഞ്ച​റു​ക​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.