പ​ൾ​സ് പോ​ളി​യോ 31 ന്: ഒരുക്കം വിലയിരുത്തി ജി​ല്ലാ​ത​ല ടാ​സ്ക് ഫോ​ഴ്സ് യോ​ഗം
Thursday, January 28, 2021 12:07 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ 2021 ത​യ്യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല ടാ​സ്ക് ഫോ​ഴ്സ് യോ​ഗം ചേ​ർ​ന്നു. പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ 31നാ​ണ് ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സ്‌​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള 7,44,270 വീ​ടു​ക​ളി​ലെ 2,11,468 കു​ട്ടി​ക​ളെ​യാ​ണ് പ​ൾ​സ് പോ​ളി​യോ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ 742 കു​ട്ടി​ക​ളും (മൈ​ഗ്ര​ന്‍റ്) ഉ​ൾ​പ്പെ​ടു​ന്നു. 2,33,000 പോ​ളി​യോ വാ​ക്സി​ൻ ആ​ണ് ജി​ല്ല​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള 2115 ബൂ​ത്തു​ക​ളി​ൽ ഓ​രോ ബൂ​ത്തി​നും ര​ണ്ട് അം​ഗ​ങ്ങ​ൾ വീ​തം ആ​കെ 4230 ടീം ​അം​ഗ​ങ്ങ​ളും 220 സൂ​പ്പ​ർ​വൈ​സ​ർ​മാ​രും ഉ​ണ്ടാ​വും.
ബൂ​ത്തു​ക​ളി​ൽ എ​ത്തി പോ​ളി​യോ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 1, 2 തീ​യ്യ​തി​ക​ളി​ൽ വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കു​ന്ന​താ​ണ്. ഇ​തി​നാ​യി 6248 പേ​രെ ര​ണ്ടം​ഗ​ങ്ങ​ളു​ള്ള 3124 ടീ​മു​ക​ളാ​ക്കി സ​ജ്ജീ​ക​രി​ച്ചു. കൂ​ടാ​തെ 314 സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ​യും ഇ​തി​നാ​യി നി​യോ​ഗി​ച്ചു. മാ​ൾ/​ബാ​സാ​റി​ലും(4) ട്രാ​ൻ​സി​റ്റ് പോ​യി​ന്‍റ് ബൂ​ത്തു​ക​ളി​ലും(65 ബ​സ്‌​സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ) പോ​ളി​യോ ന​ൽ​കും. 150 മൊ​ബൈ​ൽ ടീ​മു​ക​ളും വാ​ക്സി​നേ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ളി​യോ ന​ൽ​കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ എ​ൻ95 മാ​സ്കു​ക​ൾ, ഫേ​സ് ഷീ​ൽ​ഡ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നും വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ​ഞ്ചാ​യു​ക​ളു​ടെ ധ​ന​സ​ഹാ​യം ഉ​ൾ​പ്പ​ടെ​യു​ള്ള സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ഐ​സി​ഡി​എ​സു​ക​ളു​ടെ​യും ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ചും വാ​ക്സി​ന്‍റെ അ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രി​ലൂ​ടെ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തും. സ്കൂ​ളു​ക​ൾ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഉ​ച്ച​ഭാ​ഷി​ണി വ​ഴി അ​റി​യി​പ്പു ന​ൽ​കു​ന്ന​തി​ന് അ​നു​മ​തി​യ്ക്കാ​യി മ​റ്റു സു​ര​ക്ഷ​യ്ക്കു​മാ​യി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ സ​മീ​പി​ക്കും. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി എ​ൻ​എ​സ്എ​സ്, എ​ൻ​വൈ​കെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും. ആ​ദി​വാ​സി മേ​ഖ​ല​ക​ൾ കേ​ന്ദീ​ക​രി​ച്ച് വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും പ​ൾ​സ് പോ​ളി​യോ ഉ​റ​പ്പാ​ക്കും.
ക്വാ​റ​ന്‍റീ​നി​ലാ​യി​രി​ക്കു​ന്ന വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വീ​ട് ക്വാ​റ​ന്‍റീ​ൻ മു​ക്ത​മാ​യ​തി​നു ശേ​ഷം മാ​ത്രം പോ​ളി​യോ ന​ൽ​കും. കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള വീ​ടു​ക​ളി​ലെ വ്യ​ക്തി നെ​ഗ​റ്റീ​വ് ആ​യ​തി​നു ശേ​ഷ​വും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രി​ക്കു​ന്ന കു​ട്ടി നെ​ഗ​റ്റീ​വ് ആ​യി നാ​ല് ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​വു​മാ​യി​രി​ക്കും പോ​ളി​യോ ന​ൽ​കു​ന്ന​ത്. ജി​ല്ലാ ക​ല​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സൂം ​കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ(​ആ​രോ​ഗ്യം) ഡോ.​കെ.​പി റീ​ത്ത, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​ടി.​കെ ജ​യ​ന്തി, ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന മേ​ധാ​വി​ക​ൾ പ​ങ്കെ​ടു​ത്തു.