സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക രാ​ഷ്ട്രീ​യനീ​തി ഉ​റ​പ്പാ​ക്കാ​ൻ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം: മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി
Thursday, January 28, 2021 12:07 AM IST
പാ​ല​ക്കാ​ട് : പൗ​രന്മാ​രു​ടെ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക രാ​ഷ്ട്രീ​യ നീ​തി​ക്കും ആ​ശ​യ​പ്ര​ക​ട​നം വി​ശ്വാ​സ മ​ത​നി​ഷ്ഠ​യ്ക്കും ആ​രാ​ധ​ന​യ്ക്കു​മു​ള്ള സ്വാ​ത​ന്ത്ര്യ​വും സ​മ​ത്വ​വും പ്രാ​പ്ത​മാ​ക്കാ​നും ഓ​രോ വ്യ​ക്തി​യു​ടെ അ​ന്ത​സും രാ​ഷ്ട്ര​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ഉ​റ​പ്പു​വ​രു​ത്തി സാ​ഹോ​ദ​ര്യം പു​ല​ർ​ത്താ​നും നാം ​ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി.
പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന്ന​ത്ത് ന​ട​ന്ന 72-ാം മ​ത് റി​പ്പ​ബ്ലി​ക്ക്ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​നാ​യി പ്ര​യ​ത്നി​ക്കു​ക​യും ജീ​വ​ൻ​ബ​ലി ന​ൽ​കു​ക​യും ചെ​യ്ത മ​ഹാ​ത്മാ​ഗാ​ന്ധി അ​ട​ക്ക​മു​ള്ള ധീ​ര സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ​യും രാ​ജ്യ​ത്തി​ന്‍റെ ര​ക്ഷ​യ്ക്കാ​യി ജീ​വ​ൻ ബ​ലി​ന​ൽ​കി​യ വി​വി​ധ സേ​നാ അം​ഗ​ങ്ങ​ളെ​യും ആ​ദ​ര​വോ​ടെ സ്മ​രി​ക്കു​ക​യും എ​ല്ലാ​വ​ർ​ക്കും റി​പ്പ​ബ്ലി​ക് ദി​നാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഷാ​ഫി പ​റ​ന്പി​ൽ എം.​എ​ൽ.​എ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ, ജി​ല്ലാ ക​ല​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ത് ദാ​സ്, എ.​ഡി.​എം ആ​ർ.​പി സു​രേ​ഷ്, വി​വി​ധ വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ന്ന റി​പ്പ​ബ്ലി​ക്ക്ദി​നാ​ഘോ​ഷ പ​രേ​ഡി​ൽ ആ​റ് പ്ലാ​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ന്നു. ക​ഐ​പി സെ​ക്ക​ന്‍റ് ബ​റ്റാ​ലി​യ​ൻ, ജി​ല്ലാ ആം​ഡ് റി​സ​ർ​വ്, പാ​ല​ക്കാ​ട് ലോ​ക്ക​ൽ പോ​ലീ​സ്, പാ​ല​ക്കാ​ട് വ​നി​താ പോ​ലീ​സ്, എ​ൻ​സി​സി സീ​നി​യ​ർ ഡി​വി​ഷ​ൻ, പെ​പ്പ് ബാ​ൻ​ഡ് കെ.​പി സെ​ക്ക​ന്‍റ് ബ​റ്റാ​ലി​യ​ൻ എ​ന്നി​വ​രാ​ണ് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.