ഇ​ല​ക്ട്രി​ക് വാ​ഹ​ന​ന​യം: ജി​ല്ല​യി​ൽ പ​ബ്ലി​ക് ചാ​ർ​ജി​ംഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ം
Thursday, January 28, 2021 12:07 AM IST
പാ​ല​ക്കാ​ട് : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് കാ​റു​ക​ളു​ടെ ഉ​പ​യോ​ഗം കൂ​ട്ടു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ല​ക്ട്രി​ക് കാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ധാ​ന ത​ട​സ്‌​സ​മാ​യി നി​ൽ​ക്കു​ന്ന​ത് പ​ബ്ലി​ക് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ(​ഫാ​സ്റ്റ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ) കു​റ​വാ​ണ്.
ഇ​തി​ന് പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ അ​നെ​ർ​ട്ടും കേ​ന്ദ്ര ഉൗ​ർ​ജ്ജ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള എ​ന​ർ​ജി എ​ഫി​ഷ്യ​ൻ​സി സ​ർ​വീ​സ​സ് ലി​മി​റ്റ​ഡും(​ഇ.​ഇ.​എ​സ്.​എ​ൽ) സം​യോ​ജി​ച്ച് എ​ല്ലാ ജി​ല്ല​ക​ളി​ലും ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്ന​താ​യി അ​നെ​ർ​ട്ട് ജി​ല്ലാ എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
നാ​ഷ​ണ​ൽ ഹൈ​വേ, സ്റ്റേ​റ്റ് ഹൈ​വേ, എം ​സി റോ​ഡ്, താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ബ്ലി​ക് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കു​റ​ഞ്ഞ​ത് അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം ഉ​ള്ള സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കാം. മെ​യി​ൻ റോ​ഡ് സൈ​ഡി​ലു​ള്ള 5 10 സെ​ന്‍റ് സ്ഥ​ലം പ​ത്തു വ​ർ​ഷ​ത്തേ​ക്ക് അ​നെ​ർ​ട്ടി​ന് ന​ൽ​കി​യാ​ൽ ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​ക്ക് 0.70 രൂ​പ നി​ര​ക്കി​ൽ സ്ഥ​ല​വാ​ട​ക​യാ​യി ന​ൽ​കും. ഇ​തി​നാ​യി ഇ.​ഇ.​എ​സ്.​എ​ൽ / അ​നെ​ർ​ട്ടി​ന് കെ.​എ​സ.് ഇ. ​ബി യി​ൽ നി​ന്നും സ​ർ​വീ​സ് ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് എ​ൻ.​ഒ.​സി ലെ​റ്റ​ർ ന​ൽ​കേ​ണ്ട​തും 200 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ൽ എ​ഗ്രി​മെ​ന്‍റ് വ​യ്ക്കേ​ണ്ട​തു​മാ​ണ്.
സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥ​ലം ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. കൂ​ടാ​തെ നി​ഴ​ൽ ര​ഹി​ത സ്ഥ​ലം ല​ഭ്യ​മാ​ണെ​ങ്കി​ൽ അ​വി​ടെ സൗ​രോ​ർ​ജ്ജ സം​വി​ധാ​ന​വും ഒ​രു​ക്ക​ണം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​നെ​ർ​ട്ടി​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലോ അ​നെ​ർ​ട്ടി​ന്‍റെ കേ​ന്ദ്ര​കാ​ര്യാ​ല​യ​ത്തി​ലെ ഇ​മൊ​ബി​ലി​റ്റി സെ​ല്ലി​ലോ ബ​ന്ധ​പ്പെ​ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​നെ​ർ​ട്ട് ജി​ല്ലാ ഓ​ഫീ​സിലും ലഭിക്കും.