കോയന്പത്തൂരിൽ റി​പ്പ​ബ്ലി​ക് ദി​നാഘോഷം
Thursday, January 28, 2021 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ : 72-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നം ല​ളി​ത​മാ​യി ആ​ഘോ​ഷി​ച്ചു.
വി​ഒ​സി മൈ​താ​ന​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ ജി​ല്ലാ ക​ളക്ട​ർ രാ​ജാ​മ​ണി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. കൊ​റോ​ണ കാ​ല​ഘ​ട്ട​മെ​ന്ന​തി​നാ​ൽ സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല.
പോ​ലീ​സ് സേ​ന, അ​ഗ്നി​ശ​മ​ന സേ​ന ,എ​ൻ​സി​സി എ​ന്നി വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രേ​ഡ് ന​ട​ന്നു. പോ​ലീ​സ് സേ​ന​യി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച്ച​വെ​ച്ച 124പോ​ലീ​സു​കാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ൽ ജി​ല്ല ക​ല​ക്ട​ർ രാ​ജാ​മ​ണി ന​ൽ​കി. തു​ട​ർ​ന്ന് കൊ​റോ​ണ കാ​ല​ഘ​ട്ട​ത്തി​ൽ നി​സ്വാ​ർ​ത്ഥ സേ​വ​നം ചെ​യ്ത മു​ൻ​നി​ര പോ​രാ​ളി​ക​ൾ, ഇ ​എ​സ്.​ഐ.​ആ​ശു​പ​ത്രി ഡീ​ൻ ഡോ.​നി​ർ​മ​ല, മെ​ഡി​ക്ക​ൽ കോ​ളേ​ജ് സീ​ൻ ഡോ. ​കാ​ളി​ദാ​സ്, ആ​രോ​ഗ്യ വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ർ ര​മേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ 92 ഓ​ളം പേ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു.
പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണ്‍, ഡി​ഐ​ജി ന​രേ​ന്ദ്ര​ൻ നാ​യ​ർ, എ​സ്.​പി.​അ​രു​ൾ അ​ര​സ്, റ​വ​ന്യു ഓ​ഫീ​സ​ർ രാ​മ​ദു​രൈ മു​രു​ക​ൻ പ​ങ്കെ​ടു​ത്തു.