ക​ർ​ഷ​ക​രോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​രു​മാ​റു​ന്ന​തു തീ​വ്ര​വാ​ദി​ക​ളെപ്പോലെ: ഷാ​ഫി പ​റ​ന്പി​ൽ
Thursday, January 28, 2021 12:05 AM IST
പാ​ല​ക്കാ​ട് : നി​രാ​യു​ധ​രാ​യി മ​ണ്ണി​ൽ പ​ണി എ​ടു​ത്ത് മാ​ന്യ​മാ​യി ജീ​വി​ക്കു​ക എ​ന്ന ത​ന്‍റെ അ​വ​കാ​ശ​ത്തി​ന് വേ​ണ്ടി പോ​രാ​ടു​ന്ന ക​ർ​ഷ​ക​രോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ കോ​ർ​പ്പ​റേ​റ്റ് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വേ​ണ്ടി വൈ​രാ​ഗ്യ ബു​ദ്ധി​യോ​ടെ​യ​ണ് പെ​രു​മാ​റു​ന്ന​ത് എ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി​ക് നേ​രെ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് കെ എസ് യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ട്രെ​യി​ൻ ത​ട​യ​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ എസ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​തീ​ഷ്, എ​ൻ​എ​സ്യു​ഐ അ​ഖി​ലേ​ന്ത്യാ സോ​ഷ്യ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ ശ​ങ്ക​ർ പ്ലാ​ക്കാ​ട്ട്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് ഭാ​ര​വാ​ഹി​ക​ളാ​യ മ​ൻ​സൂ​ർ, പ്ര​ശോ​ഭ്, ഹ​ക്കീം ക​ൽ​മ​ണ്ഡ​പം, സ​തീ​ഷ് തി​രു​വാ​ല​ത്തൂ​ർ, ക​ഐ​സ്യു ഭാ​ര​വാ​ഹി​ക​ളാ​യ അ​ജാ​സ് കു​ഴ​ൽ​മ​ന്ദം, നി​ഖി​ൽ ക​ണ്ണാ​ടി, ആ​ദ​ർ​ശ് മു​ക്ക​ട തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത് അ​റ​സ്റ്റ് വ​രി​ച്ചു.