പ​ദ്മശ്രീ നേട്ടം കർഷകർക്കു സമർപ്പിച്ച് പാ​പ്പ​മ്മാ​ൾ
Thursday, January 28, 2021 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ : പ​ത്മ​ശ്രീ അ​വാ​ർ​ഡ് നേ​ട്ടം എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ല​ഭി​ച്ച നേ​ട്ട​മാ​യി ക​രു​തു​ന്നു​വെ​ന്ന് പ​ത്മ​ശ്രീ ജേ​താ​വും ക​ർ​ഷ​ക​യു​മാ​യ പാ​പ്പ​മ്മാ​ൾ പ​റ​ഞ്ഞു. മേ​ട്ടു​പ്പാ​ള​യം​തേ​ക്കം പ​ട്ടി​യി​ൽ ക​ഴി​ഞ്ഞ അ​ന്പ​തു വ​ർ​ഷ​മാ​യി കൃ​ഷി ന​ട​ത്തി ന​ട​ത്തി​വ​രി​ക​യാ​ണ് 105 വ​യ​സു പ്രാ​യ​മു​ള്ള പാ​പ്പ​മ്മാ​ൾ. ചെ​റു​പ്പ​ത്തി​ൽ തേ​ക്കം​പ്പ​ട്ടി​യി​ൽ ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്ന പാ​പ്പ​മ്മാ​ൾ അ​ൽ​പാ​ൽ​പ്പാ​മാ​യി ചേ​ർ​ത്തു​വെ​ച്ച ചെ​റി​യ സ​ന്പാ​ദ്യ​മു​പ​യോ​ഗി​ച്ച് ഭൂ​മി വാ​ങ്ങി​യാ​ണ് അ​ന്പ​തു വ​ർ​ഷം മു​ൻ​പ് കൃ​ഷി ആ​രം​ഭി​ച്ച​ത്. കൃ​ഷി ജീ​വ​ശ്വാ​സ​മാ​യി ക​രു​തു​ന്ന പാ​പ്പ​മ്മാ​ൾ കൃ​ഷി ചെ​യ്യു​വാ​ൻ ചെ​റി​യ​വ​ർ മു​ത​ൽ വ​ലി​യ​യ​വ​ർ വ​രെ​യു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും, ത​നി​ക്ക​റി​യാ​വു​ന്ന കൃ​ഷി​യ​റി​വു​ക​ൾ പ​ക​ർ​ന്നു ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ൽ പ​ത്മ​ശ്രീ അം​ഗീ​കാ​രം ത​നി​ക്കു മാ​ത്ര​മ​ല്ല എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണെ​ന്നും പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തെ ഇ​ത്ത​ര​മൊ​രു അം​ഗീ​കാ​രം തേ​ടി​യെ​ത്തി​യ​തി​നു കാ​ര​ണ​ക്കാ​രി​യാ​യ പാ​പ്പ​മ്മാ​ളി​നെ നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദ​നം കൊ​ണ്ടു മൂ​ടു​ക​യാ​ണ്.