മലന്പുഴ ജി​ല്ലാ ജ​യി​ലിനു മികച്ച ഹരിത ഓഫീസ് പുരസ്കാരം
Thursday, January 28, 2021 12:05 AM IST
മ​ല​ന്പു​ഴ: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഗ്രേ​ഡി​ങ്ങി​ൽ 100 പോ​യി​ന്‍റു​നേ​ടി മ​ല​ന്പു​ഴ​യി​ലെ പാ​ല​ക്കാ​ട് ജി​ല്ലാ ജ​യി​ൽ ഏ​റ്റ​വും മി​ക​ച്ച ഹ​രി​ത ഓ​ഫീ​സാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി​യി​ൽ നി​ന്നും സൂ​പ്ര​ണ്ട് കെ.​അ​നി​ൽ​കു​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ശു​ചി​ത്വ മി​ഷ​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ, കു​ടും​ബ​ശ്രീ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ, ജി​ല്ലാ പ്ലാ​നി​ങ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.