അംഗീകാരമായി പി.​നാ​സ​റി​നെത്തേടി രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​രം
Thursday, January 28, 2021 12:05 AM IST
അ​ല​ന​ല്ലൂ​ർ: ക​രു​ത​ലും ന​ൻ​മ​യും ചേ​ർ​ന്ന മ​ന​സ്‌​സി​ന്‍റെ ഉ​ട​മ​യാ​യ നാ​സ​റി​നെ തേ​ടി രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​രം.
മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​ന്പ​ലം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്റ്റേ​ഷ​നി​ലെ അ​സി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി പി.​നാ​സ​റി​നാ​ണ് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.
നാ​ടി​ന്‍റെ പ്രി​യ മു​ത്തു​മാ​ഷി​ന് ല​ഭി​ച്ച പു​ര​സ്കാ​ര​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ശി​ഷ്യ​ഗ​ണ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ഒ​പ്പം അ​ല​ന​ല്ലൂ​രും.
ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ ക​ർ​ത്ത​വ്യം ഉ​ത്ത​ര​വാ​ദി​ത്തോ​ടെ നി​റ​വേ​റ്റി​യ ഫ​യ​ർ​ഫോ​ഴ്സു​കാ​ര​നാ​ണ് നാ​സ​ർ. ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ 23 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്പോ​ൾ ഏ​റ്റ​വും മി​ക​ച്ച ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന 21 റി​വാ​ർ​ഡു​ക​ൾ സ​ർ​വ്വീ​സ് പു​സ്ത​ക​ത്തി​ലു​ണ്ട്. ഇ​തെ​ല്ലാ​മാ​ണ് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​ര​ത്തി​ന് നാ​സ​റി​നെ അ​ർ​ഹ​നാ​ക്കി​യ​ത്.
2017ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മെ​ഡ​ൽ മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്നും ഏ​റ്റു വാ​ങ്ങി​യി​ട്ടു​ണ്ട്. സ​ഹ​ജീ​വി​യു​ടെ ആ​ളി​ക്ക​ത്തു​ന്ന സ​ങ്ക​ട​വും അ​ണ​ഞ്ഞ് പോ​കു​ന്ന വേ​ദ​ന​യു​ടേ​യും നേ​ർ​ക്കു​മെ​ല്ലാം ര​ക്ഷാ​ക​ര​ങ്ങ​ൾ നീ​ട്ടു​ന്ന ഈ ​ഫ​യ​ർ​ഫോ​ഴ്സു​കാ​ര​നും ആ​ത്മ​ധൈ​ര്യം ഒ​ന്ന് മാ​ത്ര​മാ​ണ് കൃ​ത്യ​നി​ർ​വ്വ​ഹ​ണം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ നി​ർ​വ്വ​ഹി​ക്കാ​നു​ള്ള കൈ​മു​ത​ൽ. 1997ലാ​ണ് നാ​സ​ർ സ​ർ​വ്വീ​സി​ൽ പ്ര​വേ​ശി​ച്ച​ത്.
ക​ണ്ണൂ​ർ,ത​ല​ശ്ശേ​രി, പാ​ല​ക്കാ​ട്,പെ​രി​ന്ത​ൽ​മ​ണ്ണ തു​ട​ങ്ങി​യ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ നാ​സ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, മോ​ക്ഡ്രി​ല്ലു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും നി​പു​ണ​നാ​ണ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ്. അ​ല​ന​ല്ലൂ​ർ പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ മൊ​യ്തീ​ൻ​കു​ട്ടി ഫാ​ത്തി​മ ദ​ന്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തെ മ​ക​നാ​ണ്. ശ​ബ്ന​യാ​ണ് ഭാ​ര്യ. അ​ൻ​ഷി​ഫ നാ​സ​ർ, മു​ഹ​മ്മ​ദ് സി​നാ​ൻ, അ​മീ​ഖ ഫാ​ത്തി​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.