ചൂ​രി​യോ​ട് പാ​ട​ത്ത് കൊ​യ്ത്തു​ത്സ​വം നാളെ
Thursday, January 28, 2021 12:05 AM IST
ക​ല്ല​ടി​ക്കോ​ട്: പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ ത​രി​ശാ​യി കി​ട​ന്നി​രു​ന്ന​തും അ​ഞ്ചു​വ​ർ​ഷ​മാ​യി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചൂ​രി​യോ​ട് പാ​ട​ത്ത് ഈ ​വ​ർ​ഷ​ത്തെ കൊ​യ്ത്തു​ത്സ​വം നാളെ രാ​വി​ലെ പ​ത്തു​മ​ണി​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​നാ​രാ​യ​ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും.
ത​ച്ച​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ സ്ഥ​ലം ഉ​ട​മ​ക​ളാ​ണ് ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യ​ത്. നി​ലം ഒ​രു​ക്കാ​നു​ള്ള ചു​ണ്ണാ​ന്പ് ത​ച്ച​ന്പാ​റ സ​ർ​വീ​സ് ബാ​ങ്ക് ന​ൽ​കി. ത​രി​ശാ​യി കി​ട​ന്നി​രു​ന്ന ചൂ​രി​യോ​ടി​ലെ 13 ഏ​ക്ക​ർ ത​ച്ച​ന്പാ​റ​യി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി കൃ​ഷി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. നെ​ൽ​കൃ​ഷി ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ് സ്ഥ​ല​യു​ട​മ​ക​ൾ കൃ​ഷി ഉ​പേ​ക്ഷി​ച്ച​ത്. അ​ഞ്ച് വ​ർ​ഷം മു​ൻ​പ് പ​ത്തോ​ളം ക​ർ​ഷ​ക​ർ ചേ​ർ​ന്നു​ള്ള കൂ​ട്ടാ​യ്മ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്തു. തു​ട​ർ​ന്ന് എ​ള്ള് വി​ത​ച്ചു. എ​ല്ലാം വി​ജ​യ​ക​ര​മാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ മു​ട​ങ്ങാ​തെ കൃ​ഷി​യി​റ​ക്കി. ഇ​ത്ത​വ​ണ സ്ഥ​ല​മു​ട​മ​ക​ൾ കൃ​ഷി ചെ​യ്യാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ​ട്ടാ​ന്പി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള പു​തി​യ ഇ​ന​മാ​യ അ​ക്ഷ​യ എ​ന്ന ഇ​നം വി​ത്താ​ണ് കൃ​ഷി ചെ​യ്ത​ത്.