തോ​ൽ​പ്പാവക്കൂത്ത് ആ​ചാ​ര്യ​നു അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
Thursday, January 28, 2021 12:05 AM IST
ഷൊ​ർ​ണൂ​ർ: പ​ദ്മ​ശ്രി അ​വാ​ർ​ഡ് ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ച തോ​ൽ​പാ​വക്കൂത്ത് ആചാ​ര്യ​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ക​ലാ സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും പ​ദ്മ​ശ്രീ ല​ഭി​ച്ച കെ.​കെ.​രാ​മ​ച​ന്ദ്ര പു​ല​വ​രു​ടെ വീ​ട്ടി​ലെ​ത്തി ആ​ദ​ര​ങ്ങ​ൾ അ​റി​യി​ച്ചു.

വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഗം​ഗാ​ധ​ര​ൻ, മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ മു​ര​ളി വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ജി​ല്ലാ സം​സ്ഥാ​ന നേ​താ​ക്ക​ൾ എ​ന്നി​വ​രെ​ല്ലാം പു​ല​രെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ക്കു​ക​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

വീ​ട്ടി​ലെ​ത്തി​യ​വ​ർ​ക്കെ​ല്ലാം നി​റ​ഞ്ഞ ചി​രി​യോ​ടെ മ​ധു​രം ന​ൽ​കി​യാ​ണ് രാ​മ​ച​ന്ദ്ര പു​ല​വ​ർ വ​ര​വേ​റ്റ​ത്. ചെ​റു​പ്പ​കാ​ല​ത്ത് പി​താ​വ് കൃ​ഷ്ണ​ൻ​കു​ട്ടി പു​ല​വ​രോ​ടൊ​പ്പം തോ​ൽ​പ്പാ​വ​ക്കൂ​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​ക്കു​ന്പോ​ൾ നേ​രി​ട്ട് ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​യാ​സ​ങ്ങ​ളും പു​ല​വ​ർ അ​നു​സ്മ​രി​ച്ചു.
പ​ട്ടി​ണി​യു​ടെ​യും വ​റു​തി​യു​ടേ​യും അ​ക്കാ​ല​ത്തു നി​ന്ന് ഉ​റ​ച്ച മ​ന​സ്‌​സോ​ടെ ക​ലാ​സ​പ​ര്യ തു​ട​ർ​ന്ന ത​നി​ക്ക് ഈ ​ക​ല​യെ കൈ​യ്യൊ​ഴി​യാ​ൻ ഒ​രി​ക്ക​ലും മ​ന​സു വ​ന്നി​ട്ടി​ല്ല​ന്ന് പു​ല​വ​ർ പ​റ​ഞ്ഞു. കൂ​ത്തി​നി​ട​യി​ൽ നാ​ട​ക​ക​ളി​യെ​ന്ന ച​ട​ങ്ങ് കൂ​ടി പ​തി​വു​ണ്ട​ന്നും, ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ കാ​ശു കൊ​ണ്ടാ​ണ് കൂ​ത്തു ക​ഴി​ഞ്ഞ രാ​വി​ലെ ചാ​യ​യും പ​ല​ഹാ​ര​വും ക​ഴി​ച്ചെ​ന്ന് വ​രു​ത്തി അ​ര​വ​യ​ർ നി​റ​ച്ചി​രു​ന്ന​തെ​ന്നും രാ​മ​ച​ന്ദ്ര​പു​ല​വ​ർ അ​തി​ഥി​ക​ളോ​ട് വി​വ​രി​ച്ചു.

കു​ടും​ബ​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഉ​റ​ച്ച പി​ന്തു​ണ​യും ക​രു​ത്തു​മാ​ണ് മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര്യ​യും മ​ക്ക​ളും ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​യി ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക്ഷേ​ത്ര​ങ്ങ​ളി​ൽ തോ​ൽ​പ്പാ​വ​ക്കൂ​ത്ത് അ​വ​ത​രി​പ്പി​ക്കാ​ൻ സ്ത്രീ​ക​ൾ​ക്ക് വി​ല​ക്കു​ണ്ടെ​ങ്കി​ലും പാ​വ​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നും പു​തി​യ ക​ഥ​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലും അ​വ​ർ ന​ൽ​കു​ന്ന ഉ​റ​ച്ച പി​ന്തു​ണ​യാ​ണ് ത​ന്‍റെ ക​രു​ത്ത​ന്ന് രാ​മ​ച​ന്ദ്ര​പു​ല​വ​ർ പ​റ​ഞ്ഞു.

സ്വ​ന്തം ജീ​വി​തം സാ​ന്പ​ത്തി​ക ലാ​ഭം നോ​ക്കാ​തെ ഈ ​ക​ല​ക്ക് വേ​ണ്ടി ഉ​ഴി​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച നൂ​റു​ക​ണ​ക്കി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ കാ​ഴ്ച​ക്കാ​രി​ൽ അ​ത്ഭു​തം പ​ട​ർ​ത്തു​ന്ന​താ​ണ്. വി​വി​ധ സ​ർ​ക്കാ​ർ അ​വാ​ർ​ഡു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യ ഉ​പ​ഹാ​ര​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും കാ​ണി​ക്കു​ന്ന​തി​നും വി​വ​രി​ച്ച് കൊ​ടു​ന്ന​തി​ന്നും രാ​മ​ച​ന്ദ്ര പു​ല​വ​ർ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ൽ എ​ത്തി​യ എ​ല്ലാ അ​തി​ഥി​ക​ളെ​യും കൈ​കൂ​പ്പി വ​ണ​ങ്ങി ആ​ദ​ര​വോ​ടു​കൂ​ടി സ്വീ​ക​രി​ച്ച രാ​മ​ച​ന്ദ്ര പു​ല​വ​ർ, ത​നി​ക്ക് ല​ഭി​ച്ച പു​ര​സ്കാ​രം ത​ന്‍റെ പി​താ​വ് കൃ​ഷ്ണ​ൻ​കു​ട്ടി പു​ല​വ​രു​ടെ തോ​ൽ​പ്പാ​വ​ക്കൂ​ത്ത് ജീ​വി​ത​ത്തി​നും ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​രന്മാ​ർ​ക്കും സ​മ​ർ​പ്പി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു.

വീ​ട്ടി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കൂ​ത്തു​മാ​ട​ത്തി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള തി​ര​ശ്ശീ​ല​യി​ൽ ഇ​ദ്ദേ​ഹ​വും മ​ക​ൻ രാ​ജീ​വും കാ​ണി​ക​ൾ​ക്കാ​യി തോ​ൽ​പ്പാ​വ​ക്കൂ​ത്ത് അ​വ​ത​രി​പ്പി​ച്ചു. നൂ​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട മാ​ൻ തോ​ലു​ക​ൾ കൊ​ണ്ട് നി​ർ​മ്മി​ച്ച തോ​ൽ​പ്പാ​വ​ക​ളെ​യും അ​ദ്ദേ​ഹം കാ​ണി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. മാ​നി​ന്‍റെ തോ​ൽ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടു​കൂ​ടി കാ​ള​ത്തോ​ലും, ഫൈ​ബ​ർ തോ​ലു​മ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ക്കു​ന്ന പാ​വ​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ദ്ദേ​ഹം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. നേ​രി​ട്ടും അ​ല്ലാ​തെ​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പു​ല​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ത​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ത​നി​ക്ക് ല​ഭി​ച്ച ബ​ഹു​മ​തി തോ​ൽ​പ്പാ​വ​ക്കൂ​ത്ത് ക​ല​ക്ക് ആ​കെ ല​ഭി​ച്ച ആ​ദ​രം കൂ​ടി ആ​ണെ​ന്നാ​ണ് രാ​മ​ച​ന്ദ്ര പു​ല​വ​ർ പ​റ​യു​ന്ന​ത്.

ക്ഷേ​ത്ര കൂ​ത്തു​മാ​ട​ത്തി​ൽ ഒ​തു​ങ്ങി​നി​ന്നി​രു​ന്ന തോ​ൽ​പ്പാ​വ​ക്കൂ​ത്ത് ക​ല​യെ അ​വി​ടെ നി​ന്നും പി​ടി​ച്ചി​റ​ക്കി കൊ​ണ്ടു​വ​ന്ന് സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ഈ ​ക​ല​യി​ൽ രാ​മ​ച​ന്ദ്ര പു​ല​വ​ർ ന​ട​ത്തി​യ വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണം. യേ​ശു​ക്രി​സ്തു​വി​ന്‍റെ ക​ഥ​പ​റ​യു​ന്ന യേ​ശു കൂ​ത്ത്, രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​യു​ടെ ത​ത്വ​ങ്ങ​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്ന ഗാ​ന്ധി കൂ​ത്ത്, കൊ​റോ​ണ​കൂ​ത്ത്, ഇ​ല​ക്ഷ​ൻ കൂ​ത്ത്, മോ​ദി​കൂ​ത്ത്, എ​ന്നി​വ​യെ​ല്ലാം ഈ ​രം​ഗ​ത്ത് സ​മീ​പ​കാ​ല​ത്താ​യി രാ​മ​ച​ന്ദ്ര പു​ല​രും സം​ഘ​വും ന​ട​ത്തി​യ വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ്. ഓ​ണ്‍​ലൈ​ൻ ആ​യി ഇ​വ ഇ​പ്പോ​ഴും പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.