സ​ഹാ​യ​ത്തി​നു കാ​ത്തുനി​ൽ​ക്കാ​തെ സ​ന്തോ​ഷ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി
Wednesday, January 27, 2021 10:50 PM IST
നെന്മാ​റ: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് സു​മ​ന​സുക​ളു​ടെ സ​ഹാ​യ​ത്തി​ന് കാ​ത്തുനി​ൽ​ക്കാ​തെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ക​യ​റാ​ടി കു​ന്ന​ത്തു​പാ​ടം പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ സ​ന്തോ​ഷ്(37) ആ​ണ് മ​രി​ച്ച​ത്.

ഒ​രു വ​ർ​ഷം മു​ൻ​പ് വൃ​ക്ക​ക​ൾ മാ​റ്റി വ​യ്ക്ക​ണ​മെ​ന്നു ഡോ​ക​്ടർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും സാ​ന്പ​ത്തി​ക പ്ര​യാ​സ​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് ചി​കി​ത്സാ​ചെ​ല​വി​നു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. മ​രു​ന്നു​ക​ൾ​ക്കു പു​റ​മേ ദി​വ​സ​വും ഡ​യാ​ലി​സി​സ് ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. പ​ണം ക​ണ്ടെ​ത്താ​ൻ നാ​ട്ടു​കാ​രും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ബി​രി​യാ​ണി​ഫെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു. അ​മ്മ: പ​ങ്ക​ജം. ഭാ​ര്യ: ഹ​ർ​ഷ. മ​ക്ക​ൾ: സ​ഹി​ൻ, സൃ​ഷ്ടി.