മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ​താ​ക ഉ​യ​ർ​ത്തും; പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കി​ല്ല
Tuesday, January 26, 2021 12:12 AM IST
പാ​ല​ക്കാ​ട് :രാ​ജ്യ​ത്തെ 72-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി കോ​ട്ട​മൈ​താ​ന​ത്ത് ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.
കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കി​ല്ല. എ.​ആ​ർ.​പോ​ലീ​സ്, കെ.​എ.​പി, ലോ​ക്ക​ൽ പോ​ലീ​സ്, എ​ക്സൈ​സ് സ്റ്റാ​ഫ്, ഹോം ​ഗാ​ർ​ഡു​ക​ൾ, ഫോ​റ​സ്റ്റ്, എ​ൻ.​സി.​സി, എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രേ​ഡ് ന​ട​ക്കു​ക. പ​രേ​ഡി​ന്‍റെ ചു​മ​ത​ല എ.​ആ​ർ. ക്യാ​ന്പ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ർ​ക്കാ​ണ്.
ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക്, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത് ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.