സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ യു​വ​ക​ർ​ഷ​ക സം​ഗ​മം അടുത്തമാസം മലന്പുഴയിൽ
Tuesday, January 26, 2021 12:12 AM IST
പാലക്കാട് : സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​ക​ർ​ഷ​ക​ർ​ക്കാ​യി ദ്വി​ദി​ന​സം​ഗ​മം ഫെ​ബ്രു​വ​രി 06, 07 തീ​യ​തി​ക​ളി​ലാ​യി മ​ല​ന്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പി​ക​രി​ച്ചു.
യു​വ ക​ർ​ഷ​ക​ർ​ക്ക് ഒ​ത്തു​കൂ​ടാ​നും പു​ത്ത​ൻ കൃ​ഷി​രീ​തി​ക​ളെ​യും കൃ​ഷി​യി​ലെ ന​വീ​ന​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​യും സം​ബ​ന്ധി​ച്ച് യു​വ ക​ർ​ഷ​ക​ർ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ച്ചും കൃ​ഷി​യി​ൽ താ​ല്പ​ര്യ​മു​ള്ള യു​വ​ത​യ്ക്ക് ഉൗ​ർ​ജം ന​ൽ​കു​ക​യാ​ണ് സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശം.
ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ ജൈ​വ കൃ​ഷി​രീ​തി​യും അ​തി​നോ​ട് അ​നു​ബ​ന്ധ​മാ​യ സം​രം​ഭ​ക​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് യു​വ​ക​ർ​ഷ​ക സം​ഗ​മ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ചേം​ബ​റി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ബി​നു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​മ്മി​ഷ​ൻ അം​ഗം പി ​പി സു​മോ​ദ് സം​ഗ​മ​ത്തെ കു​റ​ച്ചു വി​ശ​ദീ​ക​രി​ച്ചു. ക​മ്മി​ഷ​ൻ അം​ഗം അ​ഡ്വ. ടി ​മ​ഹേ​ഷ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി ​കെ ചാ​മു​ണ്ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സ​ഫ്ദാ​ർ ഷെ​രീ​ഫ്, യു​വ​ജ​ന​ക​മീ​ഷ​ൻ സം​സ്ഥാ​ന കോ​ഡി​നേ​റ്റ​ർ അ​ഡ്വ. എം ​ര​ണ്‍​ദീ​ഷ്, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ്, കു​ടും​ബ​ശ്രീ പ്ര​തി​നി​ധി സു​ബി​ത, ജി​ല്ലാ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​മ്മു​സ​ൽ​മ, യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് സ്വ​രൂ​പ് കു​ന്ന​പ്പു​ള്ളി പ്രസംഗിച്ചു.