എന്തിനോ വേണ്ടി സൗരോർജ വേലികൾ
Tuesday, January 26, 2021 12:12 AM IST
നെന്മാ​റ: അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ലി​പ്പാ​റ മു​ത​ൽ പൂ​ഞ്ചേ​രി വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള നെ​ല്ലി​യാ​ന്പ​തി വ​നം റേ​ഞ്ചി​ലെ സൗ​രോ​ർ​ജ്ജ വൈ​ദ്യു​ത വേ​ലി പ്ര​വ​ർ​ത്തി​ക്കാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.
ഇ​തു​മൂ​ലം ആ​ന, കാ​ട്ടു​പ​ന്നി, മാ​ൻ തു​ട​ങ്ങി​യ​വ കൃ​ഷി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
മൂ​ന്നെ​ണ്ണം ഉ​ൾ​പ്പെ​ട്ട ആ​ന​ക്കൂ​ട്ടം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പൂ​ഞ്ചേ​രി, ഓ​വു​പാ​റ, ച​ള്ള, ഒ​ലി​പ്പാ​റ മേ​ഖ​ല​ക​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്നു. പു​ത്ത​ൻ​ച​ള്ള​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സൗ​രോ​ർ​ജ്ജ വൈ​ദ്യു​ത വേ​ലി​യു​ടെ ചാ​ർ​ജി​ങ് കേ​ന്ദ്ര​ത്തി​ലെ ബാ​റ്റ​റി ത​ക​രാ​റാ​യ​താ​ണ് വൈ​ദ്യു​ത വേ​ലി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കാ​ൻ കാ​ര​ണം. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൈ​ദ്യു​ത വേ​ലി പ​രി​പാ​ല​നം ന​ട​ക്കു​ന്ന​ത്.
ബാ​റ്റ​റി കേ​ടാ​യി മാ​സ​ങ്ങ​ളാ​യി​ട്ടും പു​തി​യ ബാ​റ്റ​റി സ്ഥാ​പി​ക്കാ​നൊ നി​ല​വി​ലു​ള്ള ബാ​റ്റ​റി റി​പ്പ​യ​ർ ചെ​യ്ത് ന​ന്നാ​ക്കാ​നൊ ശ്ര​ദ്ധി​ക്കാ​ത്ത​താ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​തൈ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു.
വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റാ​ന്ത​ൽ വി​ള​ക്ക് തെ​ളി​ച്ചും പാ​ട്ട​കൊ​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി​യും കാ​വ​ൽ കി​ട​ക്കു​ക​യാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും സൗ​രോ​ർ​ജ വേ​ലി പ്ര​വ​ർ​ത്ത​ന നി​ര​ത​ക്കി​യി​ട്ടി​ല്ല.
വേ​ന​ൽ ആ​രം​ഭി​ച്ച​തോ​ടെ അ​ടി​ക്കാ​ട്ടി​ലെ പ​ച്ച​പ്പു കു​റ​യു​ന്ന​തോ​ടെ സൗ​രോ​ർ​ജ വേ​ലി ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നു പ​ക​രം കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വ​രാ​ൻ ഇ​ത് കാ​ര​ണ​മാ​യെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.