ചി​ന​ക്ക​ത്തൂ​ർ പൂ​ര​ം ഫെബ്രു. 27ന്; തട്ടകങ്ങൾ ഒരുക്കത്തിൽ
Tuesday, January 26, 2021 12:12 AM IST
ഒ​റ്റ​പ്പാ​ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ചി​ന​ക്ക​ത്തു​രി​ൽ പൂ​രം ആ​ഘോ​ഷി​ക്കും. തോ​ൽ പാ​വ​ക്കൂ​ത്ത് 31​ന് തു​ട​ങ്ങും. ഫെ​ബ്രു​വ​രി 27നാ​ണ് ചി​ന​ക്ക​ത്തൂ​ർ പൂ​രം ആ​ഘോ​ഷി​ക്കു​ന്ന​ത്.
പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള 48 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ളം പാ​ട്ട് ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. പൈ​ങ്കു​ളം സ​ജി കു​റു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ളം​പാ​ട്ട് ന​ട​ക്കു​ന്ന​ത്.
ദി​വ​സ​വും ക​ളം വ​ര​ച്ച് ന​ന്തു​ണി മീ​ട്ടി ദേ​വീ സ്തു​തി​ക​ൾ പാ​ടു​ന്ന ച​ട​ങ്ങാ​ണ് ഇ​ത്. ഫെ​ബ്രു​വ​രി 14ന് ​പാ​ട്ട് താ​ല​പ്പൊ​ലി​യോ​ടെ ക​ളം​പാ​ട്ട് സ​മാ​പി​ക്കും. 17 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തോ​ൽ​പ്പാ​വ​കൂ​ത്താ​ണ് ചി​ന​ക്ക​ത്തൂ​രി​ൽ ന​ട​ക്കു​ക.
ഈ ​മാ​സം 31ന് ​ആ​രം​ഭി​ക്കു​ന്ന തോ​ൽ​പ്പാ​വ​ക്കൂ​ത്ത് അ​വ​സാ​നി​ക്കു​ന്ന ദി​വ​സം പൂ​രം കൊ​ടി​യേ​റും. ഫെ​ബ്രു​വ​രി 25ന് ​പൂ​ര താ​ല​പ്പൊ​ലി​യും, 26ന് ​കു​മ്മാ​ട്ടി​യും ന​ട​ക്കും. 27ന് ​പൂ​ര​വും. 28ന് ​പ​ക​ൽ പൂ​ര​വും ന​ട​ക്കും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​വും പൂ​രം ആ​ഘോ​ഷി​ക്കു​ക. ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നും വെ​ടി​ക്കെ​ട്ടി​നും വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി സ​മ​ർ​പ്പി​ക്കും. അ​തേ​സ​മ​യം ഓ​രോ ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഓ​രോ ആ​ന​ക​ൾ വീ​തം ആ​വും ആ​കും എ​ഴു​ന്ന​ള്ള​ത്തി​ന് എ​ത്തു​ക. ഇ​ത്ത​ര​ത്തി​ൽ 7 ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി 7 കൊ​ന്പന്മാ​ർ മാ​ത്ര​മാ​വും ഇ​ത്ത​വ​ണ ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് എ​ത്തു​ക.
അ​തേ​സ​മ​യം പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​യ 16 ക​തി​ര കോ​ല​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന കു​തി​ര​ക​ളി ത​ട​സ്‌​സ​മി​ല്ലാ​തെ ന​ട​ക്കും.
സ്പെ​ഷ്യ​ൽ വേ​ഷാ​ഘോ​ഷ​ക്ക​ൾ​ക്ക്വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കും 60 വ​യ​സിന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും പൂ​ര​ത്തി​ന് വി​ല​ക്കു​ണ്ട്.