ദേ​ശീ​യ സമ്മതിദായക ദിനം ആ​ഘോ​ഷി​ച്ചു
Tuesday, January 26, 2021 12:12 AM IST
അ​ഗ​ളി : അ​ഗ​ളി ഗ​വ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്ബും സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​തി​നൊ​ന്നാം ദേ​ശീ​യ വോ​ട്ടേ​ഴ്സ് ദി​നം ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ഒന്പതിനു ആ​രം​ഭി​ച്ച റാ​ലി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡി.​ഹേ​മ​ല​ത ഫ്ലാ​ഗ്ഗ് ഓ​ഫ് ചെ​യി​തു.
വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ശാ​ന്തി ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​ൻ.​വാ​സ​ന്തി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് അ​നി​ൽ​കു​മാ​ർ,ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​ശ്രീ​ജ, അ​ധ്യാ​പ​ക​രാ​യ ബീ​ന ആ​ൻ​ഡ്രൂ​സ്, ജി​ഷ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എം ജ​യ​ന്തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സ്കൂ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി അ​ഗ​ളി ഹോ​സ്പി​റ്റ​ൽ ജ​ങ്ഷ​നി​ൽ നി​ന്ന് ഗൂ​ളി​ക്ക​ട​വ് ടൗ​ണി​ലെ​ത്തി തി​രി​കെ സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്നു.
തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡി. ​ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​നാ​ധി​പ​ത്യ​വി​ജ​യ​ത്തി​നു വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്ബ് നോ​ഡ​ൽ ഓ​ഫീ​സ​റും ജി​ല്ലാ മാ​സ്റ്റ​ർ ട്രെ​യ്ന​റു​മാ​യ ടി.​സ​ത്യ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ശാ​ന്തി, ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​ൻ.​വാ​സ​ന്തി, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​ശ്രീ​ജ സ്വാ​ഗ​ത​വും ബീ​ന ആ​ൻ​ഡ്രൂ​സ് ന​ന്ദി​യും പ​റ​ഞ്ഞു.