എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളു​ടെ വി​ത​ര​ണം തുടങ്ങി
Tuesday, January 26, 2021 12:09 AM IST
മ​ല​ന്പു​ഴ: ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ജി​സ്ട​ർ ചെ​യ്ത ഗാ​ർ​ഹി​ക ഉ​പ​യോ​ക്കാ​ൾ​ക്ക് കെഎ​സ്ഇ​ബി ന​ൽ​കു​ന്ന എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു.
മ​ല​ന്പു​ഴ സെ​ക്ഷ​ൻ ത​ല ഉ​ദ്ഘാ​ട​നം അ​സി​സ്റ്റ​ന്‍റ് എ​ൻ​ഞ്ചി​നീ​യ​ർ കെ.​പ​ര​മേ​ശ്വ​ര​ൻ അ​ക​ത്തേ​ത​റ ശ​ബ​രി ആ​ശ്ര​മം റോ​ഡ് തി​രു​വാ​തി​ര​യി​ൽ കി​ട്ട​ന് 20 ബ​ൾ​ബു​ക​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​വ​രു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​എ​ൻ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ൽ കു​മാ​ർ.​പി.​വി, സു​ധീ​ഷ്.​പി, മ​ണി കു​ള​ങ്ങ​ര, മു​ര​ളി, നി​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അ​പേ​ക്ഷ​ക​ർ​ക്ക് ഏ​രി​യ തി​രി​ച്ച് സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് സ​ന്ദേ​ശം ന​ൽ​കും.
അ​തി​നു ശേ​ഷം ഉ​പ​യോ​ക്താ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ന്ന സ​മ​യം ഫോ​ണി​ലൂ​ടെ അ​റി​യി​ക്കും. മ​ല​ന്പു​ഴ സെ​ക്ഷ​നി​ൽ 709 അ​പേ​ക്ഷ​ക​ർ​ക്കാ​യി 5981 എ​ണ്ണം എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ആ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.