പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Monday, January 25, 2021 10:56 PM IST
ആ​ല​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ കി​ണ്ടി​മു​ക്ക് മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.​പാ​ടൂ​ർ മ​ണ​ക്കാ​ട് മെ​ച്ചോ​ട് പ​രേ​ത​നാ​യ പേ​ച്ചി​അ​പ്പ​ന്‍റെ മ​ക​ൻ ത​ങ്ക​പ്പ​നാ​ണ്(​പൊ​ന്ന​ൻ-60) മ​രി​ച്ച​ത്.​

ഇന്നലെ വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.​ വ​ട​ക്ക​ഞ്ചേ​രി സിഐ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് ത​ങ്ക​പ്പ​നെ ഇ​ടി​ച്ച​ത്.​ പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്ന് വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ജീ​പ്പ്.​ ഇ​തേ വാ​ഹ​ന​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. പെ​രു​ങ്കു​ള​ത്ത് ബ​ന്ധു​വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ത​ങ്ക​പ്പ​ൻ ദേ​ശീ​യ പാ​ത​യി​ലെ​ത്തി​യ​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. അ​മ്മ:​പാ​പ്പ​മ്മാ​ൾ.​ ഭാ​ര്യ:​ മ​ല​യ​മ്മാ​ൾ.​ മ​ക​ൾ:​ അ​മൃ​ത.​ മ​രു​മ​ക​ൻ: കൃ​ഷ്ണ​ദാ​സ്(​ഓ​ട്ടോ​ഡ്രൈ​വ​ർ).​ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.​ ആ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.