സ​മ്മ​തി​ദാ​ന​ ദി​നാചരണം ഇന്ന്
Monday, January 25, 2021 12:26 AM IST
പാ​ല​ക്കാ​ട് :വോ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക ല​ക്ഷ്യ​മി​ട്ട് പ​തി​നൊ​ന്നാ​മ​ത് ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക​ദി​നം ഇന്ന് ആ​ച​രി​ക്കും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി ആ​യി​രി​ക്കും ജി​ല്ല​യി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്മ​യി ജോ​ഷി ശ​ശാ​ങ്ക് വോ​ട്ട​ർ​മാ​ർ​ക്കു​ള്ള പ്ര​തി​ജ്ഞ ഓ​ണ്‍​ലൈ​നാ​യി ചൊ​ല്ലി​ക്കൊ​ടു​ക്കും. ഇന്നു രാ​വി​ലെ 9.30 ന് ​അ​ഗ​ളി ടൗ​ണി​ൽ നി​ന്നും ഗൂ​ളി​ക​ട​വി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി ന​ട​ത്തും. റാ​ലി​ക്ക് ശേ​ഷം അ​ഗ​ളി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​യി​രി​ക്കും സ​മ്മാ​ന​ദാ​നം. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡി.​ഹേ​മ​ല​ത,ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് നോ​ഡ​ൽ ഓ​ഫീ​സ​റും മാ​സ്റ്റ​ർ ട്രെ​യി​ന​റു​മാ​യ ടി. ​സ​ത്യ​ൻ, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​സ​ഫ് ആ​ന്‍റ​ണി, സി​സി​ലി സെ​ബാ​സ്റ്റ്യ​ൻ, ശ്രീ​ജ എ​ന്നി​വ​ർ നേതൃത്വം നല്കും.