മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു: ഉൗ​രു​വി​ല​ക്ക് പി​ൻ​വ​ലി​ച്ചു
Monday, January 25, 2021 12:26 AM IST
പാ​ല​ക്കാ​ട് : സ​മു​ദാ​യ ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ ക​ൽ​പ്പി​ച്ച ഉൗ​രു​വി​ല​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു.
ത​രൂ​ർ സ്വ​ദേ​ശി എ​സ്.​ജ​യ​പ്ര​കാ​ശ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ കു​മാ​രി പ​രി​ഹ​രി​ച്ച​ത്. പ​രാ​തി​ക്കാ​ര​നെ സ​മു​ദാ​യ കാ​ര്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി നി​ർ​ത്തു​ന്നു എ​ന്നാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​യെ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ടു. ക്ഷേ​ത്ര​ത്തി​ലെ പ​റ​യെ​ടു​പ്പ് പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യി​ല്ല.
അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​മ്മീ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​രാ​തി​ക്കാ​ര​ന് സ​മു​ദാ​യ ക​മ്മി​റ്റി​യി​ലും അ​ന്പ​ല​ത്തി​ലും ഇ​ഷ്ട​മു​ള്ള ഭാ​ര​വാ​ഹി​ത്വം ന​ൽ​കാ​ൻ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. താ​നും സ​മു​ദാ​യ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ത​ർ​ക്ക​ങ്ങ​ൾ ഒ​ത്തു​തീ​ർ​ന്ന​താ​യി പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി തീ​ർ​പ്പാ​ക്കി.